നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് എതിരാണ്, ഇടപെടേണ്ടത് അധികാരസ്ഥാനത്ത് ഉള്ളവർ: അജു വർഗീസ്

കഞ്ചാവ് കേസിൽ സിനിമ മേഖലയിലുള്ളവരുടെ അറസ്റ്റിൽ പ്രതികരിച്ച് നടൻ അജു വർഗീസ്. നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് താൻ എതിരാണ്. ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവര്‍ ആണെന്നും ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റാണ് എന്നും അജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവ് കേസിൽ ഉൾപ്പെട്ട സംവിധായകരെ താരങ്ങൾ പിന്തുണച്ചതിന് കുറിച്ച് തനിക്കറിയില്ല. ഇൻസ്റ്റാഗ്രാം ഉപയോഗിക്കാറില്ലെന്നും അജു പ്രതികരിച്ചു.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ സംവിധായകൻ ഖാലിദ് റഹ്മാന് പിന്തുണയുമായി യുവതാരങ്ങൾ രംഗത്തെത്തിയിരുന്നു. ‘ആലപ്പുഴ ജിംഖാന’ എന്ന സിനിമയിലെ നിരവധി താരങ്ങൾ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്. എന്നാലിപ്പോൾ ഈ പോസ്റ്റിന്റെ കമന്റ് സെക്ഷൻ പൂട്ടിയ നിലയിലാണ്.

ഖാലിദ് റഹ്മാൻ്റെ സഹോദരനായ ഛായാഗ്രാഹകൻ ജിംഷി ഖാലിദിൻ്റെ പോസ്റ്റിന് കീഴിൽ നസ്‌ലൻ, ലുക്മാൻ അവറാൻ, സന്ദീപ്, അനഘ രവി തുടങ്ങിയ അഭിനേതാക്കൾ സോഷ്യൽ മീഡിയയിൽ പിന്തുണ പങ്കിട്ടു. ഖാലിദ് റഹ്മാനൊപ്പമുള്ള ഒരു ഫോട്ടോ പങ്കിട്ട് ജിംഷി ഇങ്ങനെ ക്യാപ്‌ഷൻ കുറിച്ചു: “തീ ആളിക്കത്തിച്ചതിനു നന്ദി, ഈ തീപ്പൊരി ഉജ്ജ്വലമായി തുടരട്ടെ.” കഞ്ചാവ് കൈവശം വച്ചതിന് അടുത്തിടെ അറസ്റ്റിലായ ഗായകൻ വേടന്റെ “എല്ലാരും കല്ലെറിഞ്ഞേ, കല്ലുകൊണ്ടേൻ്റെ മുഖം മുറിഞ്ഞേ” എന്ന ഗാനം അദ്ദേഹം കൂട്ടിച്ചേർത്തു.

ഛായാഗ്രാഹകൻ സമീർ താഹിറിൻ്റെ കൊച്ചിയിലെ ഫ്ലാറ്റിലാണ് സംഭവം. ഖാലിദ് റഹ്മാനും സഹ സംവിധായകൻ അഷ്‌റഫ് ഹംസയും ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിക്കപ്പെടുകയായിരുന്നു. മൂന്നാമത്തെ സുഹൃത്തും അറസ്റ്റിലായി. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Related Posts

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • September 7, 2026

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഉർവ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.…

Continue reading
മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ
  • September 7, 2026

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കെപിസിസി അധ്യക്ഷൻ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചു. തീരുമാനം വൈകില്ലെന്ന് രാഹുൽ മറുപടി…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്