ഡൽഹി സ്ഫോടനവുമായി ബന്ധമില്ല; അറസ്റ്റിലായവർ ജോലി ചെയ്യുന്നവർ മാത്രം; അൽ ഫലാഹ് സർവകലാശാല

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽ ഫലാഹ് സർവകലാശാല. അറസ്റ്റിലായവർ സർവകലാശാലയിൽ ജോലി ചെയ്യുന്നവർ മാത്രം. ആരോപണങ്ങളിൽ പറയുന്ന തരത്തിലുള്ള രാസവസ്തുക്കളോ മറ്റു സാമഗ്രികളോ സർവകലാശാലയിൽ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. സർവകലാശാലയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെ നിഷേധിക്കുന്നതായി സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.

വിദ്യാർത്ഥികളുടെ പരിശീലനത്തിന് മാത്രമാണ് സർവ്വകലാശാല ലാബുകൾ ഉപയോഗിക്കുന്നത്. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും അൽ ഫല സർവ്വകലാശാല വ്യക്തമാക്കി. ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിൽ പോലീസ് പരിശോധന തുടരുകയാണ്. ഇതുവരെ 70 പേരെയാണ് ചോദ്യം ചെയ്തത്. ആശുപത്രിയിലെ മറ്റ് ആർക്കെങ്കിലും ഇവരുടെ ഭീകര പ്രവർത്തനവുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. അതിനിടെ സംഘവുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്ന് സർവകലാശാല ക്യാമ്പസിനുള്ളിലെ പള്ളി ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പാകിസ്ഥാൻ കേന്ദ്രമായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ ശൃംഖലയാണ് സ്ഫോടനത്തിന് പിന്നിലെന്ന് ആണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ​ഡോ. ഉമർ നബിക്ക് പുറമെ ഡോ. മുസമ്മിൽ അഹമ്മദ് ഗനായി, ഡോ. ഷഹീൻ ഷാഹിദ് എന്നിവരുൾപ്പെടെ അഞ്ചോ ആറോ ഡോക്ടർമാർ അടങ്ങുന്ന പത്ത് അംഗ ഭീകര സംഘടനയുടെ ഭാഗമാണ് പ്രതികളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.

സ്ഫോടക വസ്തുക്കളുടെ അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതിനും, അവ ഒരുക്കുന്നതിനും, ജെയ്ഷെ മുഹമ്മദിന് വേണ്ട ലോജിസ്റ്റിക് ഏകോപനത്തിനുമായി ഇവർ തങ്ങളുടെ പ്രൊഫഷണൽ യോഗ്യതകൾ ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തൽ. ഫരീദാബാദിൽ നിന്ന് അറസ്റ്റിലായ മുൻ മെഡിക്കൽ കോളേജ് ലക്ചററായ ഡോ. ഷഹീൻ ഷാഹിദ്, ജമാഅത്ത്-ഉൽ-മുഅ്മിനീൻ എന്ന പേരിൽ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം സ്ഥാപിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്ന പ്രധാനിയാണ്. ഇവരുമായി മാറ്റാർകെങ്കിലും പങ്കുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ

‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം