കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് ഓണാഘോഷം ; ആവണിപ്പൂവരങ്ങ് 2025 നാളെയും മറ്റന്നാളും

കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്സാട് മലയാളി അസോസിയേഷന്‍സ് സംഘടിപ്പിക്കുന്ന ഓണാഘോഷം ആവണിപ്പൂവരങ്ങ് നാളെയും മറ്റന്നാളുമായി ( ഒക്ടോബര്‍ 4, 5 ) നടക്കും. കില്‍പ്പോക്ക് പൂനമല്ലി ഹൈറോഡിലുള്ള സെയ്ന്റ് ജോര്‍ജ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിങ്സ് കണ്‍വെന്‍ഷന്‍ സെന്ററാണ് ആവണിപ്പൂവരങ്ങിന്റെ പ്രധാന വേദി. ലോക്‌സഭാംഗം ശശി തരൂരും സിനിമാതാരം ആര്യയും പരിപാടിയില്‍ മുഖ്യാതിഥികളായെത്തും. ഗോപിനാഥ് മുതുകാട് പ്രത്യേക അതിഥിയായിരും പങ്കെടുക്കും.

ശനിയാഴ്ച രാവിലെ എട്ട് മണിമുതല്‍ പരിപാടികള്‍ ആരംഭിക്കും. പൂക്കള മത്സരം, സാഹിത്യ സംഗമം, തഗ് ഓഫ് വാര്‍, ചെണ്ടമേളം തുടങ്ങിയ വിവിധ പരിപാടികള്‍ ശനിയാഴ്ച നടക്കും. വൈകിട്ട് 4.4 ഓടെ പ്രവാസീയം എന്ന പരിപാടി നടക്കും. വിദ്യാര്‍ഥികള്‍ക്കായുള്ള വിദ്യാഭ്യാസ പുരസ്‌കാരദാനം നടക്കും. ആറ് മണിക്ക് സിദ്ധാര്‍ഥ് മേനോനും അഞ്ചു ജോസഫും നയിക്കുന്ന സംഗീത നിശയും ഉണ്ടാകും.

ഓണസദ്യ, ഇലഞ്ഞിത്തറമേളം, കെട്ടുകാഴ്ച, സാംസ്‌കാരിക ഘോഷയാത്ര തുടങ്ങിയവ ആവണിപ്പൂവരങ്ങിന്റെ രണ്ടാം ദിനമായ ഞായറാഴ്ച നടക്കും. വൈകിട്ട് അഞ്ച് മണിക്ക് പൊതു സമ്മേളനവും വിവിധ അവാര്‍ഡുകളുടെ വിതരണവും നടക്കും. ആറ് മണിമുതല്‍ വിനീത് ശ്രീനിവാസന്‍ നയിക്കുന്ന സംഗീത നിശയും അരങ്ങേറും. വിവിധ ഭക്ഷണ-വാണിജ്യ സ്റ്റാളുകള്‍ ഇരു ദിനങ്ങളിലും ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.

Related Posts

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു
  • June 8, 2026

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ .ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയിരുന്ന റിബേഷ് ശനിയാഴ്ച ആണ് ഭാരവാഹിത്വം ഒഴിഞ്ഞത്. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ്ഐടി അന്വേഷണം തുടങ്ങിയതിനു തൊട്ടുപിന്നാലെ ആണ്…

Continue reading
‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം
  • June 8, 2026

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം. ഫണ്ട് വിതരണത്തിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് കളക്ടർ ഡി ആർ.മേഘശ്രീയ്ക്ക് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം