കൊച്ചി ബ്ലാസ്റ്റേഴ്സിന്റെത്, ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം

ഒഡീഷ എഫ്‌സിക്കെതിരെ ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം. 3-2 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം രേഖപ്പെടുത്തിയത്. ആദ്യപകുതിയിൽ 1–0ന് പിന്നിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ്, 3–2നാണ് ഒഡീഷയെ വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്സിനായി ക്വാമി പെപ്ര (60–ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (72–ാം മിനിറ്റ്), നോഹ സദൂയി (90+4) എന്നിവരാണ് ലക്ഷ്യം കണ്ടത്.

മാവിമിങ്താംഗ (4–ാം മിനിറ്റ്), ഡോറിയെൽട്ടൻ (80–ാം മിനിറ്റ്) എന്നിവർ നേടി. വിജയത്തോടെ 16 കളികളിൽനിന്ന് 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറി. സീസണിലെ അഞ്ചാം തോൽവി വഴങ്ങിയ ഒഡീഷ 21 പോയിന്റുമായി ഏഴാം സ്ഥാനത്തു തുടരുന്നു.

80 ആം മിനുട്ടിൽ ലഭിച്ച സെറ്റ്പീസ് അവസരത്തിന്റെ തുടർച്ചയിൽ ബ്ലാസ്റ്റേഴ്സിന്റെ ക്ലിയറിങ് പിഴവ് മൂലം ഡോറിയുടെ ഗോളിൽ ഒഡീഷ സമനില പിടിച്ചു. 83 ആം മിനുട്ടിൽ ഒഡീഷയുടെ ഡെൽഗാഡോ റെഡ് കാർഡ് വാങ്ങി പുറത്തായതോടെ ബ്ലാസ്റ്റേഴ്സിന് കൂടുതൽ അവസരങ്ങൾ തുറക്കപ്പെട്ടു. കളി സമനിലയിൽ അവസാനിച്ചെന്ന് ഏകദേശം വിധി എഴുതാൻ ഒരുങ്ങുമ്പോഴേക്കും ഇഞ്ചുറി ടൈമിൽ നോഹ സാധോയിയുടെ തകർപ്പൻ ഗോളിൽ ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി