‘കൂടിക്കാഴ്ചയ്ക്ക് എന്റെ സൗകര്യം കൂടി നോക്കണം’, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് വെള്ളാപ്പള്ളി നടേശന്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് വെള്ളാപ്പള്ളി നടേശന്‍. താന്‍ വഴിയമ്പലമല്ലെന്നും ഇന്ന് വിളിച്ചിട്ട് കാണണം എന്നു പറഞ്ഞാല്‍ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ സൗകര്യം കൂടി തനിക്ക് നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍, രമ്യ ഹരിദാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് വെള്ളാപ്പള്ളി നടേശന്‍ വിസമ്മതിച്ചത്. മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ടിട്ടും വെള്ളാപ്പള്ളി നടേശന്‍ വഴങ്ങിയില്ലെന്നാണ് വിവരം.

രമ്യ ഹരിദാസ് ചേലക്കരയില്‍ ജയിക്കാന്‍ സാധ്യതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എല്‍ഡിഎഫിന് തന്നെയായിരിക്കും മുന്‍തൂക്കമെന്നും അദ്ദേഹം വ്യക്തമാക്കി. രമ്യയ്ക്ക് സൗകര്യം ഉള്ളപ്പോള്‍ തന്നെ കാണണം സൗകര്യം ഇല്ലാത്തപ്പോള്‍ കാണേണ്ട എന്നു പറഞ്ഞാല്‍ നടക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടില്‍ കഴിഞ്ഞതവണത്തെക്കാളും ഭൂരിപക്ഷം ഇത്തവണ കൂടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പാലക്കാട് ശക്തമായ ത്രികോണ മത്സരം കാഴ്ചവയ്ക്കുമെന്നും അവിടെ ആരും മോശക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഡിഎഫ് അന്‍വറിനെ വെറുപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. അന്‍വറിന്റെ ശക്തിയെ പരീക്ഷിക്കാന്‍ വെറുതെ പ്രകോപനപരമായ സംസാരങ്ങള്‍ ഒഴിവാക്കാമായിരുന്നു. യുഡിഎഫിന്റെ കണ്‍വീനര്‍ പക്വതയോടെയും വിനയമായും സംസാരിക്കണമായിരുന്നു. വെറുപ്പിക്കാവുന്ന അങ്ങേയറ്റം വെറുപ്പിച്ചു – അദ്ദേഹം വിശദമാക്കി.

പൂരം വലിയ ചര്‍ച്ച ആകുമെന്ന് തോന്നുന്നില്ലെന്നും ചിലപ്പോള്‍ ചേലക്കരയില്‍ ചെറുതായി ചര്‍ച്ചയേക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പക്ഷേ അത് വലിയ കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും പൂരം കലക്കിയ സാഹചര്യത്തില്‍ എന്‍ഡിഎയ്ക്ക് ഒരു എംപിയെ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ ഒരിക്കലും ഒരു തെറ്റും വെള്ളാപ്പള്ളി നടേശനോട് ചെയ്തിട്ടില്ലെന്ന് വെള്ളാപ്പള്ളിക്ക് പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. വെള്ളാപ്പള്ളി നടേശന്‍ മുമ്പും ഇതുപോലുള്ള നിലപാട് സ്വീകരിച്ചിരുന്നു. ഉമാ തോമസിനെ തിരഞ്ഞെടുപ്പ് കാലത്ത് കാണാന്‍ കൂട്ടാക്കിയിരുന്നില്ല. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ നിലപാടാണ് – വി ഡി സതീശന്‍ പറഞ്ഞു.

Related Posts

എലി കൊണ്ടുപോയതല്ല; തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തൊണ്ടിമുതലായ തൂവാല കണ്ടുകിട്ടി
  • July 7, 2026

തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായ തൊണ്ടിമുതല്‍ കണ്ടെത്തി. കസ്റ്റഡിയില്‍ എടുത്ത ശേഷം പിന്നീട് കാണാതായ രക്തം പുരണ്ട തൂവാലയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എറണാകുളം സിജിഎം കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ നിന്ന് കാണാതായ തൊണ്ടിമുതലാണ് കണ്ടുകിട്ടിയിരിക്കുന്നത്. എലി കൊണ്ടുപോയതെന്നായിരുന്നു തൂവാല സൂക്ഷിച്ചിരുന്ന…

Continue reading
അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു
  • July 6, 2026

അമ്പൂരി കുമ്പച്ചൽക്കടവ് പാലത്തിൽ വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട മൂന്നു വയസ്സുകാരി ഋതുവേദയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാട്ടാക്കട കുറ്റിയാണിക്കാട് സ്വദേശിയായ നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ബന്ധുക്കൾ കണ്ടതോടെ നിഷയെ കാട്ടാക്കട സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. ഇന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എലി കൊണ്ടുപോയതല്ല; തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തൊണ്ടിമുതലായ തൂവാല കണ്ടുകിട്ടി

എലി കൊണ്ടുപോയതല്ല; തലശ്ശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തൊണ്ടിമുതലായ തൂവാല കണ്ടുകിട്ടി

വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു

വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല