കുറഞ്ഞതൊക്കെ തിരുമ്പി വന്തിട്ടേന്‍; ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 90000ന് മുകളില്‍

സംസ്ഥാനത്തെ സ്വര്‍ണവില പവന് വീണ്ടും 90000 കടന്നു. ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ കുറവുണ്ടായെങ്കിലും വൈകീട്ട് വീണ്ടും ഉയരുകയായിരുന്നു. രാവിലെത്തെ വിലയില്‍ നിന്ന് വൈകീട്ടോടെ 1040 രൂപ കൂടി ഒരു പവന്‍ വില 90720 രൂപയാകുകയായിരുന്നു. ഗ്രാമിന് 130 രൂപയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഉയര്‍ന്നത്. ഇതോടെ ഗ്രാമിന് 11,340 രൂപയായി. (gold rate hiked again october 10)

രാവിലെ പവന് ഒറ്റയടിക്ക് 1360 രൂപ താഴ്ന്ന് 89680 രൂപയായിരുന്നു. ഗ്രാമിന് 170 രൂപയാണ് കുറഞ്ഞത്. 11210 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് രാവിലത്തെ വില. കഴിഞ്ഞ ദിവസം ഒരു പവന്റെ സ്വര്‍ണത്തിന്റെ വില 91000 കടന്ന് സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. സ്വര്‍ണത്തിന് രാജ്യാന്തര തലത്തില്‍ വിലയുയരുന്ന സാഹചര്യത്തിലാണ് കേരളത്തിലും വില ഉയരുന്നത്.

സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് 10000 രൂപയിലധികമാണ് വര്‍ധിച്ചത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Related Posts

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
  • May 13, 2026

ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

Continue reading
എത്രയും പ്രിയപ്പെട്ട കേരളമേ, ഞാൻ ശൂന്യമാണ്; ഖജനാവിൽ നിന്നൊരു കത്ത്
  • May 6, 2026

എത്രയും സ്നേഹം നിറഞ്ഞ കേരളത്തിലെ ജനങ്ങൾ വായിച്ചറിയാൻ,എന്നും നിറഞ്ഞ മനസോടെ നിങ്ങളുടെ ആവശ്യങ്ങളിൽ അത്താണിയാകണമെന്ന് എനിക്കേറെ ആഗ്രഹമുണ്ട്. ഉത്സവകാലങ്ങളുടെ പ്രതിധ്വനി പണത്തിന്റെയും അന്നത്തിന്റെയും രൂപത്തിൽ നിങ്ങളിലേക്കെത്തിക്കുന്നതാണെന്റെ സന്തോഷം. കൃത്യസമയത്ത് ശന്പളവും പെൻഷനുമെത്തിക്കുക, കോൺട്രാക്ടർമാർക്ക് സമയത്തിന് പണം നൽകുക,തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് യഥേഷ്ടം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം