“കാട്ടാളൻ” ചിത്രീകരണത്തിൽ ആനയുമായുള്ള ആക്ഷൻ രംഗങ്ങൾക്കിടയിൽ ആന്റണി വർഗീസിന് പരിക്ക്; സംഭവം തായ്‌ലാന്റിലെ ചിത്രീകരണത്തിനിടയിൽ

പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആയ ‘മാർക്കോ’ എന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ കാട്ടാളന്റെ തായ്‌ലാന്റിലെ ചിത്രീകരണത്തിനിടയിൽ ചിത്രത്തിലെ നായകനായ ആന്റണി വർഗീസിന് പരിക്ക്. ആന്റണി വർഗീസും ആനയുമായുള്ള വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.

ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കുന്നത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ “പോങ്” എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്. ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുന്ന രീതിയിലാണ് ബ്രഹ്മാണ്ഡ കാൻവാസിൽ തായ്‌ലാന്റിലെ ആനയുമായുള്ള ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതെന്നും സൂചനയുണ്ട്. മലയാള സിനിമ കണ്ട ഏറ്റവും വലിയ പൂജ ചടങ്ങുകളോടെയാണ് ചിത്രം ലോഞ്ച് ചെയ്തത്.

ഒരു പാൻ ഇന്ത്യൻ ചിത്രമായി അവതരിപ്പിക്കുന്ന ‘കാട്ടാളൻ’ മെഗാ ക്യാൻവാസിലാണ് ഒരുക്കുന്നത്. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം നവാഗതനായ പോൾ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്. കാന്താര, മഹാരാജ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് സംഗീതമൊരുക്കുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. തെലുങ്കിലെ പ്രശസ്ത താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു, ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കുന്നത് ഉണ്ണി ആർ ആണ്.

എക്സികുട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷരീഫ്, ഛായാഗ്രഹണം – റെനഡിവേ, സംഗീതം- ബി അജെനീഷ് ലോക്നാഥ്, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി- രാജകൃഷ്ണൻ എം ആർ, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, സൗണ്ട് ഡിസൈനർ- കിഷൻ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ, ഫോട്ടോഗ്രാഫർ- അമൽ സി സദർ, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്സ്- 3DS , ടൈറ്റിൽ ഗ്രാഫിക്സ്- ഐഡൻറ് ലാബ്സ്, സ്റ്റണ്ട് ട്രെയ്നർ- അഷറഫ് KFT , പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്, പിആർ & മാർക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Related Posts

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading
‘ഞങ്ങള്‍ എഴുതിയ അഡീഷണല്‍ ഷീറ്റുകള്‍ എവിടെപ്പോയി?’; കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകളുടെ ഭാഗങ്ങള്‍ കാണാതാകുന്ന സംഭവങ്ങള്‍ നിരവധിയെന്ന് വിദ്യാര്‍ഥികള്‍
  • August 10, 2026

കേരള സര്‍വകലാശാലയില്‍ ഉത്തര കടലാസുകള്‍ കാണാതാകുന്നുന്നത് പതിവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്‌സ് പേപ്പറിന്റെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായെന്ന് അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി വിദ്യാര്‍ഥി ട്വന്റിഫോറിനോട് പറഞ്ഞു. പരാതി നല്‍കിയെങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു കേരള സര്‍വകലാശാലയുടെ മറുപടി.…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌