കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് നിഗമനം

കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ, ഭർത്താവ് രജിൻലാലിനു പങ്കില്ലെന്ന് പൊലീസ് നിഗമനം. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പേരാമ്പ്രയിലെ പെട്രോൾ പമ്പിൽനിന്ന് കാനിൽ സോന പെട്രോൾ വാങ്ങുന്ന സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിരുന്നു. പെട്രോൾ ബാഗിലാക്കി കാറിലെത്തിച്ചെന്നാണ് കരുതുന്നത്. കാൻ പൂർണമായി കത്തിനശിച്ചെങ്കിലും , ഇതിന്റെ അടപ്പ് കാറിൽനിന്ന് ലഭിച്ചിരുന്നു.

കാറിനുള്ളിൽ തീപിടിക്കാൻ കാരണം പെട്രോളെന്നും, കാറിലെ തീപിടുത്തം ആസൂത്രിതം എന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കാർ ഓടിച്ച ഭർത്താവ് രജിൻലാലിന് തീപ്പിടിത്തമുണ്ടായ ഉടനെ കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ ഷോർട്ട് സർക്യൂട്ടെന്ന് സംശയിച്ചു. വിദഗ്ധ പരിശോധയിൽ കാറിന്റെ ബോണറ്റ് എഞ്ചിന് ഭാഗങ്ങളിൽ തീ പിടിച്ചിട്ടില്ല. പിറകിൽ നിന്നാണ് തീ ഉയർന്നത്. കാറിൽ അവശേഷിച്ച തുണികളും, മൊബൈൽ ഫോണും, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെയും സാംപിൾ എടുത്ത് പരിശോധിച്ചു. അതോടെയാണ് കാറിൽ സൂക്ഷിച്ച പെട്രോളാണ് ആളിക്കത്തിയതെന്ന് തെളിഞ്ഞത്.

സോനയുടെ ഭർത്താവ് രജിൻ ലാൽ 65 ശതമാനത്തിലധികം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സോനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, ആസൂത്രിത കൊലപാതകമെന്നുമാണ് സോനയുടെ കുടുംബത്തിന്റെ ആരോപണം. സോനയും ഭർത്താവ് രജിൻലാലും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായായി ബന്ധുക്കൾ പറയുന്നു.

Related Posts

ഒരു കോടി നേടുമോ? സ്ത്രീ ശക്തി ലോട്ടറി SS-540 ഫലം ഇന്ന്
  • October 6, 2026

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-540 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് ഒരു കോടി രൂപയണ് ഒന്നാം സമ്മാനമായി ലഭിക്കുക. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനമായി 5…

Continue reading
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും
  • October 3, 2026

തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും. അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് നിഗമനം. സ്‌പോണ്‍സര്‍ക്ക് അന്യായമായ ലാഭം ഉണ്ടാക്കാന്‍ മന്ത്രി സഹായം ചെയ്തുവെന്നും എസ്‌ഐടി വിലയിരുത്തലുണ്ട്. വഴിവിട്ട ഇടപെടലും…

Continue reading

You Missed

നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട്; നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും

നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട്; നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും

സിജെപി പ്രതിഷേധം: ഡല്‍ഹി സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ റദ്ദാക്കി; 57 മെട്രോ സ്റ്റേഷനുകളും അടക്കും

സിജെപി പ്രതിഷേധം: ഡല്‍ഹി സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ റദ്ദാക്കി; 57 മെട്രോ സ്റ്റേഷനുകളും അടക്കും

രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യം നേതാക്കൾക്ക് അനുമതി; രാത്രി എട്ടുമണിക്ക് കൂടിക്കാഴ്ച നടത്തും

രാഷ്ട്രപതിയെ കാണാൻ ഇന്ത്യാസഖ്യം നേതാക്കൾക്ക് അനുമതി; രാത്രി എട്ടുമണിക്ക് കൂടിക്കാഴ്ച നടത്തും

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ