കാനഡയിലെ വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും ഭാവി ഇനി ഉദ്യോഗസ്ഥരുടെ കൈയ്യിൽ; കുടിയേറ്റ അധികാരങ്ങളിൽ വൻ നയംമാറ്റം


കുടിയേറ്റ നയം ശക്തിപ്പെടുത്തിയ കാനഡയുടെ തീരുമാനം ഇന്ത്യക്കും തിരിച്ചടിയാകും. സ്റ്റഡി, വർക് പെർമിറ്റ് അടക്കം കാനഡയിൽ താത്കാലികമായി താമസിക്കാനുള്ള പെർമിറ്റ് അടക്കം കാൻസൽ ചെയ്യാനുള്ള അധികാരം ഇതോടെ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ഇക്കഴിഞ്ഞ ജനുവഗി 31 മുതൽ കാനഡയിൽ നിയമം പ്രാബല്യത്തിൽ വന്നതായി ഗസറ്റ് വിജ്ഞാപനം പറയുന്നു.

പുതിയ നയം മാറ്റത്തിലൂടെ ഇമിഗ്രേഷൻ, ബോർഡർ ഉദ്യോഗസ്ഥർക്കാണ് കൂടുതൽ അധികാരം കൈവന്നിരിക്കുന്നത്. കുടിയേറന്നവർ തെറ്റായ വിവരം നൽകുകയോ, അവർ കുറ്റകൃത്യത്തിൽ മുൻപ് ഏർപെട്ടിട്ടുണ്ടെങ്കിലോ, വ്യക്തിപരമായ സാഹചര്യങ്ങളിൽ മാറ്റമുണ്ടായാലും വിസ റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കും. സവിശേഷ സാഹചര്യങ്ങളിൽ സ്റ്റഡി, വർക് വിസകളും ഇവർക്ക് റദ്ദാക്കാനാവും. ഭരണപരമായ പിഴവിലൂടെ ഇഷ്യൂ ചെയ്ത രേഖയായാലും സ്ഥിരതാമസത്തിനുള്ള പെർമിറ്റ് ലഭിച്ചാലും പെർമിറ്റ് ഉടമ മരിച്ചാലും ഈ നിലയിൽ സ്റ്റഡി-വർക് പെർമിറ്റുകൾ റദ്ദാക്കാനാവും.

മുമ്പ്, ഉദ്യോഗസ്ഥർക്ക് പുതിയ അപേക്ഷകൾ നിരസിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. നിലവിലുള്ള പെർമിറ്റുകൾ റദ്ദാക്കാൻ പരിമിതമായ അധികാരമാണ് ഉണ്ടായിരുന്നത്. പുതിയ നടപടികൾ ഈ വിടവ് നികത്തുന്നു. ഒരു പെർമിറ്റ് ഉടമ ഇനി യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ സർക്കാരിന് വേഗത്തിൽ പ്രവർത്തിക്കാൻ ഇതിലൂടെ സാധിക്കും. കാനഡയുടെ ഇമിഗ്രേഷൻ സംവിധാനം ശക്തിപ്പെടുത്തുന്നതിനും താൽക്കാലിക താമസക്കാർ വിസ വ്യവസ്ഥകൾ പാലിക്കുന്നെന്ന് ഉറപ്പാക്കാനും ഈ ഭേദഗതികളിലൂടെ കാനഡ സർക്കാർ ലക്ഷ്യമിടുന്നു.

സ്റ്റഡി പെർമിറ്റ് സംബന്ധിച്ച് താത്കാലിക താമസവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ പരിശോധനയ്ക്ക് പിന്നാലെയാണ് ഈ നടപടി.സ്റ്റഡി പെർമിറ്റിൽ വലിയ വർധനവുണ്ടായിരിക്കെ ഈ പെർമറ്റിൻ്റെ ദുരുപയോഗം തടയുക, വ്യാജ രേഖകൾ സമർപ്പിക്കുന്നത് ഇല്ലാതാക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇതിനെല്ലാം പുറമെ, അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച കൂടുതൽ അധികാരങ്ങൾ വഴി പെർമിറ്റ് ലഭിച്ച വ്യക്തികളെ തടഞ്ഞ് തിരിച്ചയക്കാനാവും. താത്കാലിക താമസ പെർമിറ്റ് ലഭിച്ച വ്യക്തി അനുവദിച്ചതിലും ഏറെ ദിവസം രാജ്യത്ത് താമസിക്കുമെന്ന് ഉദ്യോഗസ്ഥന് തോന്നിയാൽ അതിർത്തിയിൽ ഇയാളെ തടയാൻ സാധിക്കും. പെർമിറ്റ് നഷ്ടപ്പെട്ടെന്നും മോഷ്ടിക്കപ്പെട്ടുവെന്നും പറഞ്ഞാലും ഉദ്യോഗസ്ഥൻ്റെ തീരുമാനം പോലിരിക്കും ഭാവി.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി