എഡ് ഷീറാൻ, ഹനുമാൻ കൈൻഡ്, ദീ, എന്നിവർക്കൊപ്പം ഒരു സന്തോഷ് നാരായണൻ ഗാനം

തെന്നിന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ട സംഗീത സംവിധായകനും ഗായകനുമായ സന്തോഷ് നാരായണന്റെ ആദ്യ അന്താരാഷ്ട്ര കൊളാബറേഷനൊരുങ്ങുന്നു. വിഖ്യാത ഇംഗ്ലീഷ് സംഗീതജ്ഞനും ഗാന രചയിതാവുമായ എഡ് ഷീറാനുമായാണ് സന എന്ന സന്തോഷ് നാരായണൻ ഒന്നിക്കുന്നത്.

എഡ് ഷീറാനെ കൂടാതെ ബിഗ് ഡൗഗ്സ്, റൺ ഇറ്റ് അപ്പ് തുടങ്ങിയ ഗാനങ്ങളിലൂടെ ആഗോള പ്രസിദ്ധി കൈവരിച്ച മലയാളിയുടെ സ്വന്തം ഹനുമാൻ കൈൻഡ്, ഗായിക ദീ എന്നിവരുടെ ഒപ്പം സന്തോഷ് നാരായണും ഗാനത്തിൽ പങ്കുചേരും. ആൽബം നിർമ്മിക്കുന്നതും സന്തോഷ് നാരായണൻ തന്നെയാണ് എന്നും ഗാനം ഒരുക്കാനായതിൽ അഭിമാനമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

എഡ് ഷീറാൻ ഇതിനുമുൻപ് ഒരു ഇന്ത്യൻ ആർട്ടിസ്റ്റുമായി കൊളാബറേറ്റ് ചെയ്തത് സഫയർ എന്ന ആൽബത്തിനായി അറിജിത് സിങ്ങുമായി ഒന്നിച്ചപ്പോഴാണ്. കൽക്കി എന്ന നാഗ് അശ്വിൻ ചിത്രത്തിലൂടെയും, സൽമാൻ ഖാന്റെ സിഖന്തറിലൂടെയും സൗത്ത് ഇന്ത്യയ്ക്ക് പുറത്തേയ്ക്കും സന്തോഷ് നാരായണൻ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.

ഹനുമാൻ കൈൻഡ് ഇതിനകം വിജയ്‌യുടെ ജനനായകനിൽ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. എൻജോയ് എഞ്ചമി എന്ന ഗാനത്തിലൂടെ ‘ദീ’യും രാജ്യമൊട്ടാകെ ശ്രദ്ധ നേടിയിട്ടുണ്ട്. ദീയുടെ രണ്ടാനച്ഛൻ കൂടിയാണ് സന്തോഷ് നാരായണൻ. 4 പേരുടെയും ഒത്തുചേരൽ ഇന്ത്യൻ സംഗീത രംഗത്ത് തന്നെ തരംഗമാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Related Posts

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി
  • July 20, 2026

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ധാരണ. ജീവനക്കാർക്ക് അഞ്ചു മാസത്തെ ആനുകൂല്യം കൂടി നൽകാമെന്ന് സമ്മതിച്ചു. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഈമാസം 26 ന് മുൻപ് പണം നൽകും. ആകെ ഏഴ്…

Continue reading
‘ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല, DYFI നടത്തുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡ്, 4000ത്തോളം പൊതിച്ചോർ ദിനംപ്രതി നൽകുന്നു’; വി ശിവൻകുട്ടി
  • July 20, 2026

DYFIയുടെ നേതൃത്വത്തിൽ നടക്കുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. തിരു. മെഡിക്കൽ കോളേജിൽ 4000 ത്തോളം വരുന്ന ആളുകൾക്ക് ദിനംപ്രതി നൽകുന്നു. മറ്റേത് സംഘടനയ്ക്ക് കഴിയും ഇത്. മന്ത്രിയുടെ രാഷ്ട്രീയപാർട്ടിയുടെ യുവജന സംഘടന ഇത് ചെയ്യുന്നുണ്ടോ.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

രാജി, രാജി…ഒറ്റക്കെട്ടായി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം, ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രം; പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ പിരിഞ്ഞു

രാജി, രാജി…ഒറ്റക്കെട്ടായി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം, ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രം; പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ പിരിഞ്ഞു

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്; ഇന്ന് മുതല്‍ സര്‍വീസ് മറ്റ് ആപ്പുകള്‍ ഉപയോഗിച്ച്

വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്

വിദ്യാര്‍ഥികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം എഴുതി നല്‍കി; നിരാഹാര സമരം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി സോനം വാങ്ചുക്ക്

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍; പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്‌ഐടി