ആലപ്പുഴയിൽ വീണ്ടും ആശങ്ക; നാല് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴയിൽ വീണ്ടും ആശങ്കയായി പക്ഷിപ്പനി. നാല് പഞ്ചായത്തിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിങ്) പ്രവർത്തനങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ നടത്തും. കോഴി താറാവ്, കാട എന്നിവ അടക്കം 13,785 വളർത്തു പക്ഷികളെ കള്ളിങ്ങ് നടത്തും.

10 കിലോമീറ്റർ ചുറ്റളവിലെ 33 തദ്ദേശ സ്ഥാപനങ്ങളിൽ ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തി. പക്ഷികളുടെ മാംസം, മുട്ട എന്നിവ വിൽക്കാൻ പാടില്ല. പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ മൂന്നു മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടുള്ളതല്ല.

Related Posts

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും
  • October 3, 2026

തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും. അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് നിഗമനം. സ്‌പോണ്‍സര്‍ക്ക് അന്യായമായ ലാഭം ഉണ്ടാക്കാന്‍ മന്ത്രി സഹായം ചെയ്തുവെന്നും എസ്‌ഐടി വിലയിരുത്തലുണ്ട്. വഴിവിട്ട ഇടപെടലും…

Continue reading
വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം
  • September 30, 2026

ഇടുക്കി: വനത്തോട് ചേര്‍ന്ന് തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. കാട്ടാന ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ആളുകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. കളക്ടറുടെ ഉത്തരവിനെതിരെ എല്‍ഡിഎഫും ഇടത് കര്‍ഷക സംഘടനകളും രംഗത്തെത്തി. വൈകിട്ട് 6 മുതല്‍…

Continue reading

You Missed

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്