‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ

ഒരു സഹപ്രവർത്തകയായ നടിയിൽ നിന്നുണ്ടായ ഒരു മോശം പ്രസ്താവനയെ പുരസ്കാരനിശയിൽ പരസ്യമായി വിമർശിച്ച് നടി സിമ്രാൻ. JFW അവാർഡ് നിശയിൽ അന്തകൻ എന്ന ചിത്രത്തിലെ വേഷത്തിന് പുരസ്കാരം സ്വീകരിച്ച വേളയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു സഹപ്രവർത്തകയായ നടിക്ക് അവരുടെ പ്രകടനത്തെ അഭിനന്ദിച്ച് ‘താങ്കളെ ആ വേഷത്തിൽ പ്രതീക്ഷിച്ചില്ല’ എന്ന് മെസേജ് ചെയ്തപ്പോൾ, അവർ മറുപടി പറഞ്ഞത് ‘ആന്റി വേഷം ചെയ്യുന്നതിലും നല്ലത് ഇതാണെന്ന് അവർ പറഞ്ഞുവെന്ന് സിമ്രാൻ പറഞ്ഞു.

“അത്രക്കും മര്യാദയില്ലാത്ത ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചിരുന്നെയില്ലായിരുന്നു, ഒരു പ്രസ്കതിയും ഇല്ലാത്ത ‘ഡബ്ബാ’ റോളുകൾ ചെയ്യുന്നതിലും, റോളേ ഇല്ലാതിരിക്കുന്നതിലും എത്രയോ നല്ലതാണ്, എന്തെങ്കിലും അർത്ഥമുള്ളൊരു ആന്റി റോളോ ‘അമ്മ വേഷമോ ചെയ്യുന്നത്. അവരുടെ ആ വർത്തമാനം എന്നെ വല്ലാതെ വേദനിപ്പിച്ചു, ഞാനത് അർഹിക്കുന്നേയില്ല, ഞാനിന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അതൊറ്റയ്ക്ക് നേടിയെടുത്തതാണ്” സിമ്രാൻ പറയുന്നു.

എന്നാൽ സിമ്രാന്റെ പ്രസംഗത്തിൽ സൂചിപ്പിച്ച ‘ഡബ്ബ’ റോൾ എന്ന വാക്കിൽ പിടിച്ചുകൊണ്ട് ആരാധകർ കമന്റ് ചെയ്യുന്നത് സിമ്രാൻ ഉദ്ദേശിച്ചത് ജ്യോതികയെ ഉദ്ദേശിച്ചാണെന്നാണ്. ജ്യോതിക അടുത്തിടെ ഹിന്ദിയിൽ അഭിനയിച്ച ‘ഡബ്ബാ കാർട്ടൽ’ എന്ന സീരീസ് ഉദ്ദേശിച്ചാണ് സിമ്രാൻ പ്രസംഗത്തിൽ അങ്ങനെയൊരു വാക്കുപയോഗിച്ചതത്രേ. എന്നാൽ സിമ്രാൻ ആരെയാണ് ഉദ്ദേശിച്ചതെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അഭിനയ ജീവിതം ആരംഭിച്ച് 30 വർഷം പിന്നിട്ട സിമ്രാൻ 1995 മുതൽ 10 വർഷത്തിലധികം തെന്നിന്ത്യയിലെ മുൻനിര നായികാ നടിയായിരുന്നു. പിന്നീട് പ്രാധാന്യം കുറഞ്ഞ റോളുകളിലും സഹനടിയായുമെല്ലാം സിമ്രാൻ സ്‌ക്രീനിലെത്തിയിരുന്നു. സമീപ കാലത്ത് ശക്തമായ തിരിച്ചു വരവ് നടത്തിയ സിമ്രാൻ മഹാൻ എന്ന ചിത്രത്തിൽ ചിയാൻ വിക്രത്തിന്റെ നായികയായും ധ്രുവ് വിക്രത്തിന്റെ കഥാപാത്രത്തിന്റെ അമ്മയായും അഭിനയിച്ചിരുന്നു.

ശശികുമാറിനൊപ്പം അഭിനയിച്ച ടൂറിസ്റ്റ് ഫാമിലിയിലെ വേഷവും തല അജിത്ത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലിയിലെ അതിഥി വേഷവുമെല്ലാം ഏറെ പ്രശംസകൾ നടിക്ക് നേടിക്കൊടുത്തു. അന്ധാധുൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ അന്ധഗാനിൽ സിമ്രാൻ ചെയ്ത വില്ലത്തിയുടെ വേഷത്തിനുള്ള പുരസ്കാരം സ്വീകരിച്ചുകൊണ്ടാണ് താരം പ്രസംഗിച്ചത്. സിമ്രാന്റെ പ്രസംഗത്തിന്റെ സമയം വേദിയിൽ പാർവതി തിരുവോത്ത്, കീർത്തി സുരേഷ്, നിഖില വിമൽ, സ്വാസിക, അമല പോൾ, കൃതി ഷെട്ടി, ദുഷാര, ഗ്രേസ് ആന്റണി, ശ്രീ ഗൗരിപ്രിയ എന്നീ താരങ്ങളുമുണ്ടായിരുന്നു.

whatsapp sharing button

Related Posts

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം
  • May 19, 2026

തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു. സമരകവാടം 10 വർഷത്തിനുശേഷമാണ് തുറന്നത്. ഗേറ്റിനു മുന്നിൽ ഉണ്ടായിരുന്ന ബാരിക്കേഡും ഒരു വശത്തേക്ക് നീക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റശേഷം ഉള്ള ആദ്യ പ്രവർത്തി ദിനമാണ് ഇന്ന്. നോർത്ത് ഗേറ്റ് വഴി നിരന്തരം പൊതുജനങ്ങൾ സെക്രട്ടറിയേറ്റിൽ വന്നതോടെയാണ്…

Continue reading
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു; ആശമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സിഎം വിഡിഎസ്
  • May 18, 2026

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉള്‍പ്പെടെയാണ് പ്രഖ്യാപനങ്ങള്‍. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ജൂണ്‍ 15മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ യാത്ര…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

വി ഡി സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തില്‍ കല്ലുകടി; പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപം

വി ഡി സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തില്‍ കല്ലുകടി; പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപം

അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി

അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി