അലാറം കേട്ട് ഉണരുന്നത് രക്തസമ്മര്‍ദ്ദം കൂട്ടുമോ? പഠനങ്ങള്‍ പറയുന്നത്

രാവിലെ അലാറം കേട്ടാല്‍ മാത്രം ഉണരുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ട്. എന്നാല്‍ ഈ ശീലം നമ്മുടെ രക്ത സമ്മര്‍ദ്ദം കൂട്ടുമെന്നും ഏഴുമണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നെന്നും കണ്ടെത്തിയിരിക്കുകയാണ് ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റല്‍സിലെ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ സുധീര്‍ കുമാര്‍. അലാറമില്ലാതെ ഉണരുന്നവരെ അപേക്ഷിച്ച് അലാറം കേട്ട് ഉണരുന്നവരുടെ രക്തസമ്മര്‍ദ്ദത്തില്‍ 74 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി യുഎസിലെ യുവിഎ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഉച്ചത്തിലുള്ള അലാറം ഉറക്കം തടസ്സപ്പെടുത്തി പരിഭ്രാന്തിയും ഉത്കണ്ഠയും ഉണ്ടാക്കുകയും ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് (സ്‌ട്രെസ് ഹോര്‍മോണ്‍) വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതുകാരണം ഒരു ദിവസം ആരംഭിക്കുമ്പോള്‍ തന്നെ ക്ഷോഭം, ഉത്കണ്ഠ, ദേഷ്യം, എന്നിവ നമുക്ക് അനുഭവപ്പെടുമെന്ന് മുംബൈയിലെ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മഞ്ജുഷ അഗര്‍വാള്‍ നടത്തിയ പഠനത്തില്‍ പറയുന്നു. നിരവധി പഠനങ്ങളാണ് ഈ വിഷയത്തെ ആസ്പദമാക്കി നടന്നിട്ടുള്ളത്.

  1. പതിവായി അലാറം ഉപയോഗിക്കുന്നത് ഒഴിവാക്കി കൃത്യം 7-8 മണിക്കൂറായി ഉറങ്ങാന്‍ ശീലിക്കുക.
  2. രാവിലെ സൂര്യപ്രകാശം മുറിയിലേക്ക് കടത്തിവിടുക, ഇത് തലച്ചോറിലെ മെലറ്റോണിന്‍ (സ്ലീപ്പ് ഹോര്‍മോണ്‍) ഉത്പാദനം കുറച്ച് സ്വാഭാവികമായി ഉണരാന്‍ സഹായിക്കുന്നു.
  3. സ്ഥിരമായി ഒരേ സമയത്ത് ഉറങ്ങാന്‍ ശീലിക്കണം.
  4. കേള്‍ക്കാന്‍ ഇമ്പമുള്ളതും ശാന്തവുമായ മ്യൂസിക് അലാറമായി സെറ്റ് ചെയുക.

എല്ലാ ദിവസവും ഒരേ സമയത്ത് ഉണരുന്നതിലൂടെ സ്ലീപ്പിങ് സൈക്കിള്‍ നോര്‍മല്‍ ആവുകയും, ഒരു വേക്കപ്പ് കോളോ അലാറമോ ഇല്ലാതെ നമ്മള്‍ തനിയെ ഉണരാന്‍ തുടങ്ങുകയും ചെയ്യും. പിന്നീടിത് നമ്മുടെ ദിനചര്യയായി മാറി കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഉറക്കമുണരുന്നതിന് സഹായിക്കുമെന്ന് ഡോ. അഗര്‍വാള്‍ അഭിപ്രായപ്പെടുന്നു.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി