‘സാംസ്കാരിക വൈവിധ്യങ്ങളുടെ വർണോത്സവമായി ഖത്തറിൽ ഭാരതോത്സവ്; അംബാസിഡർ ഉദ്ഘാടനം ചെയ്തു

ഇന്ത്യയുടെ കലാ-സാംസ്കാരിക വൈവിധ്യങ്ങൾ വിളിച്ചോതി ഇന്ത്യൻ എമ്പസിയുമായി ചേർന്ന് ഇന്ത്യൻ കൾചറൽ സെന്ററിൽ നടന്ന ‘ഭാരതോത്സവ് 2024’ ശ്രദ്ധേയമായി.ഖത്തർ നാഷണൽ കൺവൻഷൻ സെന്ററിലെ അൽ മയാസ തിയേറ്ററിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന പരിപാടി ഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടനം ചെയ്തു.

ഇന്ത്യയും ഖത്തറും തമ്മിലുള്ള അഞ്ച് ദശാബ്ദക്കാലത്തെ നയതന്ത്രബന്ധം എന്നും സൗഹൃദം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതാണെന്ന് അംബാസിഡർ ചൂണ്ടിക്കാട്ടി.ഭാരത് ഉത്സവത്തിന്റെ ഭാഗമായി തയാറാക്കിയ സുവനീർ അംബാസിഡർ പ്രകാശനം ചെയ്തു.

Advertisement

ഖത്തറിലെ വിവിധ മന്ത്രാലയം പ്രതിനിധികൾ, 18 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, അപെക്‌സ് ബോഡി പ്രസിഡൻ്റുമാർ, ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ,വിവിധ ഭാഷകളെയും സംസ്‌കാരങ്ങളെയും പ്രതിനിധീകരിക്കുന്ന മറ്റ് പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാ-സാംസ്കാരിക വൈവിധ്യം പ്രകടമാക്കുന്ന നൃത്തപരിപാടികൾ അരങ്ങേറി.ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും ഐ.സി.സി.യിൽ അഫിലിയേറ്റ് ചെയ്ത സംഘടനകളാണ് കലാപരിപാടികളുമായി അരങ്ങിൽ എത്തിയത്.

ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠൻ,ജനറൽ സെക്രട്ടറി മോഹൻ കുമാർ,വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബഗലു തുടങ്ങിയവർ സംസാരിച്ചു.സംഘാടക സമിതി ചെയർമാൻ പി.എൻ.ബാബുരാജൻ, ഐസിസി കൾച്ചറൽ സെക്രട്ടറി നന്ദിനി അബ്ബഗൗനി, ശാന്തനു ദേശ്പാണ്ഡെ, അൻഷു ജെയിൻ എന്നിവർ നേതൃത്വം നൽകി.

Related Posts

പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്
  • April 21, 2025

ട്വിലൈറ്റ് സാഗ, സ്‌പെൻസർ, ചാർളീസ്, ഏയ്ഞ്ചൽസ്, പാനിക്ക് റൂം, ഇൻട്രോ ദി വൈൽഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് താരം ക്രിസ്റ്റൻ സ്റ്റെവാർട്ട് വിവാഹിതയായെന്ന് TMZ റിപ്പോർട്ട് ചെയ്തു. സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിൽ തന്റെ പെൺസുഹൃത്തായ ഡിലൻ മെയറിന്റെ വിരലിൽ താരം…

Continue reading
‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ
  • April 21, 2025

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യാക്കോബായ സഭ. വിടവാങ്ങിയത് നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ ആത്മീയ ആചാര്യൻ ആണെന്ന് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. ലാളിത്യത്തിൻ്റെ മഹാ ഇടയനായിരുന്നു ഫ്രാൻസ് മാർപാപ്പ. അദ്ദേഹത്തിന്റെ വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടമാണെന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

പെൺസുഹൃത്തിനെ വിവാഹം ചെയ്ത് ക്രിസ്റ്റൻ സ്റ്റെവാർട്ട്

‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

‘വിടവാങ്ങിയത് ലാളിത്യത്തിൻ്റെ മഹാ ഇടയൻ, വേർപാട് ക്രൈസ്തവ സഭകൾക്ക് നികത്താനാവാത്ത നഷ്ടം’; അനുശോചിച്ച് യാക്കോബായ സഭ

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെപ്പോലെ ലാളിത്യം സ്വീകരിച്ച മാര്‍പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; നല്ലിടയന്‍ നിത്യതയിലേക്ക്

9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

9 വിക്കറ്റിന് ചെന്നൈയെ തകർത്ത് മുംബൈയ്ക്ക് തകർപ്പൻ ജയം

‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ

‘ആന്റി വേഷം’ ചെയ്യാൻ എന്തിന് നാണിക്കണം? നടിയെ വിമർശിച്ച് സിമ്രാൻ