സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും കുറവ്. തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. 120 രൂപ കുറഞ്ഞ് 58,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില. 15 രൂപ കുറഞ്ഞ് 7370 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.

കേരളപ്പിറവി ദിനമായ ഇന്നലെ പവന് 560 രൂപയും, ഗ്രാമിന് 70 രൂപയും കുറഞ്ഞിരുന്നു. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Related Posts

‘നിക്ഷേപത്തുക ലഭിക്കാത്തതിൽ വായോധികൻ ആത്മഹത്യ ചെയ്ത സംഭവം, തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗും’; സിപിഐഎം ജില്ലാ സെക്രട്ടറി
  • May 30, 2026

നിക്ഷേപത്തുക ലഭിക്കാത്തതിൽ വായോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗുമെന്ന് ആരോപണവുമായി സിപിഐഎം കോഴിക്കോട് ജില്ല സെക്രട്ടറി എം. മെഹബൂബ്. ആദ്യ നിക്ഷേപം ഉദ്ഘാടനം ചെയ്തത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഡിസിസി ജന. സെക്രട്ടറി…

Continue reading
വന്യ മൃഗങ്ങളുടെ ആക്രമണം: ‘ഉത്തരവാദിത്തം വനം വകുപ്പിന്, മോഹനന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും’; വനംമന്ത്രി
  • May 30, 2026

തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വൈശേരി സ്വദേശി മോഹനന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. ആദ്യ ഗഡു ഉടൻ നൽകും. വന്യമൃഗ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്നും ദീർഘകാലമായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഗ്രൗണ്ട് കാമ്പെയ്‌ൻ ആരംഭിച്ച് CJP; ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിൽ കാമ്പെയ്‌ൻ

ഗ്രൗണ്ട് കാമ്പെയ്‌ൻ ആരംഭിച്ച് CJP; ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിൽ കാമ്പെയ്‌ൻ

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

മലപ്പുറത്ത് സ്ഫോടക വസ്തു എത്തിച്ച കേസ്: സംസ്ഥാന വ്യാപകമായി NIA റെയ്ഡ്

‘നിക്ഷേപത്തുക ലഭിക്കാത്തതിൽ വായോധികൻ ആത്മഹത്യ ചെയ്ത സംഭവം, തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗും’; സിപിഐഎം ജില്ലാ സെക്രട്ടറി

‘നിക്ഷേപത്തുക ലഭിക്കാത്തതിൽ വായോധികൻ ആത്മഹത്യ ചെയ്ത സംഭവം, തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗും’; സിപിഐഎം ജില്ലാ സെക്രട്ടറി

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു; തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച വിവാഹം

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 755 ഫലം ഇന്ന്

ഇന്നത്തെ കോടി ആര് നേടും? കാരുണ്യ ലോട്ടറി KR 755 ഫലം ഇന്ന്