
മിസൈൽ ആക്രമണത്തിൽ മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചെന്ന് ഇറാൻ. ഇറാൻ റവല്യൂഷണറി ഗാർഡ്‌സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ ഇസ്രയേൽ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. സെൻട്രൽ ഇസ്രയേിൽ നാശനഷ്ടം ഉണ്ടായിട്ടില്ല. എന്നാൽ ആൾ നാശം ഉണ്ടായിട്ടില്ലെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്. ഇസ്രായേലിന്‍റെ നെവാട്ടിം വ്യോമതാവളം ആക്രമിച്ചെന്നും ഇറാൻ അവകാശപ്പെട്ടു. ഇസ്രായേലിൻ്റെ എഫ്-35 യുദ്ധവിമാനങ്ങൾ സൂക്ഷിക്കുന്ന വ്യോമതാവളമാണ് നെവാട്ടിം.
അയൺ ഡോം പ്രവർത്തിക്കുന്നതിന് മുൻപ് ചില മിസൈലുകൾ ഇസ്രയേലിൽ പതിച്ചിട്ടുണ്ട്. ജറുസലേമിലും നാശനഷ്ടടങ്ങൾ ഉണ്ടായി. മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചതായി ഇറാന്റെ വാർത്താ ഏജൻസികളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിനെ ആക്രമിച്ചതിന് പിന്നാലെ ബെയ്റൂട്ടിലും ഗസ്സയിലും ആഘോഷങ്ങൾ നടന്നു.
അതേസമയം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ആളാപയമില്ലെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കൃത്യമായ സമയത്ത് തിരിച്ചടിക്കുമെന്ന് ഐഡിഎഫ് വക്താവ് ഡാനിയേൽ ഹഗാരി അറിയിച്ചു. ടെൽ അവീവിലെ ജാഫയിൽ വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ ഇസ്രയേൽ പൊലീസ് അറിയിച്ചതായി റിപ്പോർട്ട്.