പോക്സോ കേസ്: കണ്ണൂരിൽ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ CPIM പുറത്താക്കി

കണ്ണൂരിൽ രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഐഎം പുറത്താക്കി. തളിപ്പറമ്പ് മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.രമേശൻ, മുയ്യം ബ്രാഞ്ച് സെക്രട്ടറി പി അനീഷ് എന്നിവർക്കെതിരെയാണ് നടപടി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചതിന് ഇരുവർക്കുമെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു.

കഴിഞ്ഞ സമ്മേളനത്തിലാണ് രമേശനെയും സുഹൃത്ത് അനീഷിനെയും ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്. ഇന്നലെ വൈകിട്ടാണ് ആദ്യ കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർത്ഥിയെ രമേശൻ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. അവശനായിരുന്നു വിദ്യാർത്ഥി സുഹൃത്തുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ രമേശിനിൽ നിന്ന് ദുരനുഭവം ഉണ്ടായതായി കുടുതൽ വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ഇതോടെ രമേശനെ വിദ്യാർത്ഥികൾ സംഭവ സ്ഥലത്തേക്ക് എത്തിക്കുകയും തടഞ്ഞുവെച്ച് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ കൈമാറുകയായിരുന്നു.

രമേശൻ സുഹൃത്തായി അനീഷിനെയും കൂട്ടിയാണ് സ്ഥലത്തെത്തിയത്. ഇയാൾക്കെതിരെയും വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി. രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും കൂടുതൽ ആൺകുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്തെന്ന മൊഴി ചൈൽഡ് ലൈൻ പൊലീസിന് കൈമാറി. ഇതോടെയാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തത്. രമേശന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അനീൂഷ് ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം പുരോ​ഗമിക്കുകയാണ്.

Related Posts

കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അഥിതി തൊഴിലാളി ഉൾപ്പെടെ 3 പ്രതികൾ അമ്മയുടെ സുഹൃത്തുക്കൾ
  • October 7, 2024

കോഴിക്കോട് മുക്കത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. അഥിതി തൊഴിലാളി ഉൾപ്പെടെ 3 പേർ പിടിയിൽ. പ്രതികൾ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കൾ എന്നാണ് പൊലീസ് അറിയിച്ചത്. വയറുവേദനയെ തുടർന്ന് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് പെൺകുട്ടി ഗാർണിയാണെന്ന വിവരം…

Continue reading
കൽക്കരി ഖനിയിൽ സ്ഫോടനം; 5 തൊഴിലാളികൾ മരിച്ചു
  • October 7, 2024

പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിൽ പൊട്ടിത്തെറി. 5 തൊഴിലാളികൾ മരിച്ചു. ബിർഭും ജില്ലയിലെ ബദുലിയ ബ്ലോക്കിലെ കൽക്കരി ഖനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ അടുത്ത ആശുപത്രിയിൽ ചികിത്സയ്ക്കായി മാറ്റി. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സ്‌ഫോടനം നടന്നത്. ലോക്പൂർ പൊലീസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഓംപ്രകാശിന്റെ ലഹരി കേസ് : റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

ഓംപ്രകാശിന്റെ ലഹരി കേസ് : റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അഥിതി തൊഴിലാളി ഉൾപ്പെടെ 3 പ്രതികൾ അമ്മയുടെ സുഹൃത്തുക്കൾ

കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അഥിതി തൊഴിലാളി ഉൾപ്പെടെ 3 പ്രതികൾ അമ്മയുടെ സുഹൃത്തുക്കൾ

കൽക്കരി ഖനിയിൽ സ്ഫോടനം; 5 തൊഴിലാളികൾ മരിച്ചു

കൽക്കരി ഖനിയിൽ സ്ഫോടനം; 5 തൊഴിലാളികൾ മരിച്ചു

വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ; വിധി നിർണയത്തിൽ പിഴവില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി

വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ; വിധി നിർണയത്തിൽ പിഴവില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

സഭയില്‍ കണ്ടത് നാടകീയ രംഗങ്ങള്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്തത പോലെ, പ്രതിപക്ഷം ഒളിച്ചോടി: മന്ത്രി വീണാ ജോർജ്

സഭയില്‍ കണ്ടത് നാടകീയ രംഗങ്ങള്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്തത പോലെ, പ്രതിപക്ഷം ഒളിച്ചോടി: മന്ത്രി വീണാ ജോർജ്