പാലക്കാട് പ്രചാരണത്തിന് പി കെ ശശിയില്ല; വിദേശയാത്രക്ക് സർക്കാർ അനുമതി

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെടിഡിസി ചെയർമാൻ പികെ ശശി ഇല്ല. അന്താരാഷ്ട്ര വാണിജ്യ മേളയിൽ പങ്കെടുക്കാൻ സർക്കാർ അനുമതി നൽകി. ഗുരുതര ആരോപണങ്ങൾ ഉയർന്ന ശശിയെ പ്രചാരണത്തിന് എത്തിക്കുന്നത് ഗുണം ചെയ്യില്ലെന്ന് സിപിഐഎം വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമാകും വിദേശത്തേക്ക് പോകുന്ന ശശി മടങ്ങിയെത്തുക.

ഇന്‍റര്‍നാഷണൽ ട്രെഡ് ഫെയർ അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാനാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. അടുത്ത മാസം 5,7 തിയതികളിൽ ലണ്ടനിലും 12, 14 തിയതികളിൽ ജർമനിയിലും ആണ് പരിപാടികൾ നടക്കുന്നത്.

യാത്രയുടെ ചെലവ് ടൂറിസം വകുപ്പ് ആയിരിക്കും വഹിക്കുക.കേരള ടൂറിസത്തെ വിദേശ മാർക്കറ്റുകളിൽ പരിചയപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം. പലതരത്തിലുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ശശിയെ പാർട്ടി ഘടകങ്ങളിൽ നിന്ന് തരംതാഴ്ത്തിയത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് നീക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് ശശിയെ ഇതുവരെ പാർട്ടി നീക്കിയിട്ടില്ല.

Related Posts

മുൻ സർക്കാർ പണം വാങ്ങി; പി എം ശ്രീയില്‍ കേരളം പങ്കാളിയാണ്, മുഖ്യമന്ത്രി വി ഡി സതീശൻ
  • June 17, 2026

പി എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ടത് കൊണ്ട് കേരളം ഇപ്പോൾ പദ്ധതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.99 കോടിയിലധികം രൂപയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിരിക്കുന്നത്. തടഞ്ഞുവെച്ച പണവും വന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.…

Continue reading
നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
  • June 17, 2026

തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മുത്തശിയുടെ പരാതിയില്‍ സര്‍ക്കാര്‍ നേരത്തെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു. വനിതാ ശിശുവികസന വകുപ്പിനെ കേസില്‍ കക്ഷിചേര്‍ത്തു. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. ചീഫ് ജസ്റ്റസ് അധ്യക്ഷനായ ബെഞ്ചാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത,കോഴിക്കോട് ഓറഞ്ച് അലർട്ട്

കാലവർഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത,കോഴിക്കോട് ഓറഞ്ച് അലർട്ട്

MSC എൽസ അപകടം: കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

MSC എൽസ അപകടം: കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനം

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം; ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യന്‍ നാവികര്‍ക്ക് നേരെയുണ്ടായ ആക്രമണം; ജി7 ഉച്ചകോടിയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പി എം ശ്രീ: ‘ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി വി ശിവന്‍കുട്ടി

പി എം ശ്രീ: ‘ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി വി ശിവന്‍കുട്ടി

‘സർക്കാർ തന്ന വീട്ടിൽ നിന്ന് ഞാൻ ഇറങ്ങില്ല സാറേ’; ഏലപ്പാറ ചെമ്മണ്ണിൽ കുടിയൊഴിപ്പിക്കൽ നടപടി

‘സർക്കാർ തന്ന വീട്ടിൽ നിന്ന് ഞാൻ ഇറങ്ങില്ല സാറേ’; ഏലപ്പാറ ചെമ്മണ്ണിൽ കുടിയൊഴിപ്പിക്കൽ നടപടി