ട്രെയിനിന് നേരെയും വ്യാജ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് ബിഹാർ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിന്

വിമാനങ്ങൾക്ക് പിന്നാലെ ട്രെയിനിന് നേരെയും വ്യാജ ബോംബ് ഭീഷണി. ബിഹാർ സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിനാണ് ഭീഷണി സന്ദേശം എത്തിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ടോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. യുപിയിലെ ഗോണ്ടയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ഇതിനിടയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡ് എത്തി ട്രെയിൻ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പരിശോധനകൾക്ക് ശേഷം യാത്രാനുമതി നൽകി. നേരത്തെ രാജ്യത്തെ മുന്നൂറോളം വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചിലുന്നു. വിമാനങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങളിൽ ഐടി മന്ത്രാലയം മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

സമൂഹ മാധ്യമങ്ങൾക്കാണ് കേന്ദ്രം നിർദ്ദേശങ്ങൾ നൽകിയത്. മെറ്റയും, എക്‌സും അന്വേഷണത്തിന് സഹായിക്കണമെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കുന്നു. വിമാനങ്ങൾക്ക് നേരെ ഉണ്ടായ വ്യാജ ബോംബ് ഭീഷണി സന്ദേശത്തിൽ പോലീസ് അന്വേഷണം ഊർജ്ജതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിനിന് ഭീഷണി സന്ദേശം ലഭിക്കുന്നത്.

Related Posts

“എന്റെ പോറ്റി ഇങ്ങനെയല്ല…,അന്നത്തെ ആ പോറ്റിയല്ല ഇന്നത്തെ പോറ്റി”; ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ക്ലൈമാക്‌സിലേക്കോ ?
  • January 21, 2026

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണോ? ആണെന്നുള്ള സുചനകളാണ് പുറത്തുവരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് 90 ദിവസം പിന്നിട്ടിട്ടും കോടതിയില്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ദ്വാരപാലക ശില്‍പ്പക്കേസില്‍ ഉണ്ണികൃഷന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചതോടെയാണ് കേസന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന സൂചനകള്‍ വരുന്നത്. കേസന്വേഷണം…

Continue reading
‘ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ള’; കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി
  • January 21, 2026

ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതി. അയ്യപ്പന്റെ സ്വത്ത് പ്രതികള്‍ കൂട്ടം ചേര്‍ന്ന് കൊള്ളയടിച്ചെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി നിരീക്ഷണം. ‘പഞ്ചാഗ്നി മധ്യേ തപസ് ചെയ്താലുമീ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ

‘പാർട്ടി ആവശ്യപ്പെട്ടാൽ ഉറപ്പായും നിൽക്കും’; മത്സര സാധ്യത തളളാതെ ഫാത്തിമ തെഹ്ലിയ

സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ; പ്രകാശ് ജാവദേക്കർ

സ്വർണ്ണക്കൊള്ളയിൽ സിപിഐഎമ്മും യുഡിഎഫും പങ്കാളികൾ; പ്രകാശ് ജാവദേക്കർ

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്

തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതും ഇന്ന്; എസ്‌ഐടിക്ക് നിര്‍ണായകം

തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും; മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതും ഇന്ന്; എസ്‌ഐടിക്ക് നിര്‍ണായകം

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

ദൃശ്യങ്ങളിൽ എഡിറ്റിങ്ങ് നടുന്നു?; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്