ചക്രവാതചുഴി: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും, ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കൈാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ നിലവിൽ വരും. 52 ദിവസം നീണ്ടുനിൽക്കുന്ന നിരോധനം ജൂലൈ 31 അർധരാത്രി വരെയാണ് ഉണ്ടാകുക. ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ വിളിച്ചു ചേർത്ത മത്സ്യബന്ധന മേഖലയിലെ വിവിധ വിഭാഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. മൺസൂൺ കാലത്തെ മത്സ്യങ്ങളുടെ പ്രജനനകാലം സംരക്ഷിക്കാനും സമുദ്ര മത്സ്യസമ്പത്ത് വർധിപ്പിക്കാനുമാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.

നിരോധന കാലയളവിൽ മെക്കനൈസ്ഡ് ബോട്ടുകൾക്ക് കടലിൽ മത്സ്യബന്ധനത്തിന് പോകാൻ അനുമതിയുണ്ടാകില്ല. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇൻബോർഡ് വള്ളങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനം തുടരാം. ട്രോളിംഗ് നിരോധനം കർശനമായി നടപ്പാക്കുന്നതിനായി തീരദേശ ജില്ലകളിൽ പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾ ജൂൺ 9ന് മുമ്പ് കേരള തീരം വിടണമെന്നും നിർദേശം നൽകിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.

Related Posts

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ
  • June 26, 2026

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറുമെന്ന സൂചന നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനസമൂഹത്തിന്റെ ശബ്ദം യു.ഡി.എഫ് കേൾക്കും എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വിഷയം യുഡിഎഫിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ തന്നെ…

Continue reading
‘വീര്യം കുറഞ്ഞ മദ്യം അപകടം’: ഋഷിരാജ് സിംഗ് അന്നേ പറഞ്ഞു, 2018ൽ നികുതി സെക്രട്ടക്ക് അയച്ച കത്ത് പുറത്ത്
  • June 26, 2026

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ 2017ൽ ബക്കാഡി കമ്പനി ആരംഭിച്ച നീക്കത്തിനു തടസം ആയത് എക്സൈസ് കമ്മിഷണർ ആയിരുന്ന ഋഷിരാജ് സിംഗ്. വീര്യം കുറഞ്ഞ മദ്യത്തിന് എതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തിരുന്നു. വീര്യം കുറഞ്ഞ മദ്യം അപകടമെന്നു ചൂണ്ടിക്കാട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ചത് ആറ് സൈനികർ; പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ചത് ആറ് സൈനികർ; പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ

സംഭാവന കൊള്ള: ‘എഫ്‌ഐആർ കണ്ണിൽ പൊടിയിടൽ’; അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാൾ

സംഭാവന കൊള്ള: ‘എഫ്‌ഐആർ കണ്ണിൽ പൊടിയിടൽ’; അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാൾ

‘അമ്മ’യിലെ ഭിന്നത: ശ്വേത മേനോന്‍ വാര്‍ത്താസമ്മേളനം മാറ്റിവച്ചു: അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി

‘അമ്മ’യിലെ ഭിന്നത: ശ്വേത മേനോന്‍ വാര്‍ത്താസമ്മേളനം മാറ്റിവച്ചു: അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി

‘SFI ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

‘SFI ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ

‘ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കും, പൂക്കിച്ചിരി ബാധ്യതയാകും’; മുഖ്യമന്ത്രിയ്‌ക്കെതിരെ കെയു ജനീഷ് കുമാര്‍

‘ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കും, പൂക്കിച്ചിരി ബാധ്യതയാകും’; മുഖ്യമന്ത്രിയ്‌ക്കെതിരെ കെയു ജനീഷ് കുമാര്‍