ഖത്തർ ലോകകപ്പിന് പിന്നാലെ പുറത്തായി; അബ്ദുൽ കരീം ഹസൻ ഖത്തർ ടീമിൽ തിരിച്ചെത്തുന്നു

2022 ലോകകപ്പിനു ശേഷം ഖത്തറിനായി ബൂട്ടണിയാൻ അവസരം ലഭിക്കാതെ മാറി നിൽക്കുന്ന അബ്ദുൽ കരീം ഹസൻ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽ തിരിച്ചെത്തുന്നു.ഒക്ടോബർ പത്തിന് കിർഗിസ്താനെയും, 15ന് ഇറാനെയും നേരിടാനുള്ള ഖത്തറിന്റെ 27 അംഗ ടീമിലേക്കാണ് പ്രതിരോധനിരയിലെ കരുത്തുറ്റ താരം അബ്ദുല്‍ കരീം ഹസനെ കോച്ച്‌ മാർക്വേസ് ലോപസ് ഉള്‍പ്പെടുത്തിയത്.

ലോകകപ്പില്‍ ഖത്തറിന്റെ തോല്‍വിയിൽ നിരാശ പ്രകടിപ്പിച്ച ആരാധകരോട് സമൂഹ മാധ്യമ പ്ലാറ്റ്ഫോമില്‍ പ്രതികരിച്ചതിനാണ് താരം നടപടികൾ നേരിടേണ്ടിവന്നത്. ദേശീയ ടീമിലെയും പിന്നാലെ, അല്‍ സദ്ദ് ക്ലബിലെയും ഇടം ഇതോടെ ഹസന് നഷ്ടമാവുകയായിരുന്നു.

തുടർന്ന് കുവൈത്തി ക്ലബിലേക്കും ഇറാനിലേക്കും കൂടുമാറിയ അബ്ദുല്‍ കരീം അല്‍ സദ്ദുമായുള്ള മഞ്ഞുരുക്കത്തിനു പിറകെ ഈ സീസണില്‍ അല്‍ വക്റ എഫ്.സിയിലൂടെ വീണ്ടും ഖത്തറില്‍ തിരികെയെത്തി. തുടർന്നാണ് ദേശീയ ടീമിലേക്കും വിളിയെത്തുന്നത്.2022 ലോകകപ്പിനുശേഷം ആദ്യമായാണ് 31കാരനായ അബ്ദുല്‍ കരീം ദേശീയ ടീമില്‍ തിരികെയെത്തുന്നത്.

യോഗ്യത റൗണ്ടിലെ ആദ്യ മത്സരങ്ങളില്‍ യു.എ.ഇയോട് തോല്‍കുകയും, രണ്ടാം മത്സരത്തില്‍ ഉത്തര കൊറിയയോട് സമനില വഴങ്ങുകയും ചെയ്ത ഖത്തറിന് ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയം അനിവാര്യമാണ്. ഈ ഘട്ടത്തിലാണ് കരുത്തരെ അണിനിരത്തി കോച്ച്‌ ടീമിനെ ഒരുക്കുന്നത്. ബൗലം ഖൗഖി തിരികെ എത്തിയപ്പോള്‍, പരിക്കേറ്റ പെട്രോ മിഗ്വേല്‍ പുറത്തായി.

അതേസമയം, അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ ക്യൂ.എഫ്.എ ഓണ്‍ലൈൻ പ്ലാറ്റ്ഫോം വഴി വില്‍പന ആരംഭിച്ചു. 10, 30 റിയാല്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

Related Posts

സ്വരമധുരമായ ഒരു സംഗീത നദി; മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍
  • July 27, 2026

നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസുകളെ തൊട്ടുണര്‍ത്തിക്കൊണ്ട് ഒഴുകുകയാണ് ചിത്ര എന്ന സംഗീത നദി. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍. ആഴവും പരപ്പും ആര്‍ദ്രതയുമുള്ള ആലാപനമാണ് കെ എസ് ചിത്രയുടെ സവിശേഷത. സ്വരമധുരമായ ഒരു സംഗീത നദിയാണ്…

Continue reading
കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകും, ചർച്ചയിൽ ധാരണയായി
  • July 20, 2026

കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ധാരണ. ജീവനക്കാർക്ക് അഞ്ചു മാസത്തെ ആനുകൂല്യം കൂടി നൽകാമെന്ന് സമ്മതിച്ചു. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഈമാസം 26 ന് മുൻപ് പണം നൽകും. ആകെ ഏഴ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ; പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച

ഇസ്രയേലുമായി സുരക്ഷാ കരാറിനൊരുങ്ങി സിറിയ; പ്രധാന രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ച

‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ താന്‍ പരാജയപ്പെട്ടു’; രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി

‘നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു, പക്ഷേ താന്‍ പരാജയപ്പെട്ടു’; രാജ്യത്ത് വീണ്ടും നീറ്റ് പരീക്ഷാര്‍ഥി ജീവനൊടുക്കി

‘മില്‍മ തിരുവനന്തപുരം യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ 4 വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടും’; നിര്‍ണായക കണ്ടെത്തല്‍

‘മില്‍മ തിരുവനന്തപുരം യൂണിയന്‍ ഭരണസമിതിയില്‍ കഴിഞ്ഞ 4 വര്‍ഷം നടന്നത് ഗുരുതര അഴിമതിയും സാമ്പത്തിക ക്രമക്കേടും’; നിര്‍ണായക കണ്ടെത്തല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് മെഡല്‍

എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം; ആരോഗ്യമന്ത്രി കെ മുരളീധരന്‍ നാളെ ഡല്‍ഹിക്ക്

എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം; ആരോഗ്യമന്ത്രി കെ മുരളീധരന്‍ നാളെ ഡല്‍ഹിക്ക്

‘കവടിയാര്‍ കൊട്ടാരത്തിലെ അംഗങ്ങള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം; നിയമപരമായി മുന്നോട്ട് പോകും’; ഗൗരി പാര്‍വതി ബായ്

‘കവടിയാര്‍ കൊട്ടാരത്തിലെ അംഗങ്ങള്‍ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം; നിയമപരമായി മുന്നോട്ട് പോകും’; ഗൗരി പാര്‍വതി ബായ്