
വാഹനാപകടത്തില്‍പ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ജീവന്‍രക്ഷിച്ച യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ രജത്കുമാറി(25)നെയാണ് കാമുകിക്കൊപ്പം വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു. ചികിത്സയിലുള്ള രജത് കുമാറിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. രജതിനൊപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകി മനു കശ്യപ്(21) മരിച്ചു.
വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാലാണ് ഇരുവരുടെയും കുടുംബങ്ങള്‍ പ്രണയത്തെ എതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും കുടുംബങ്ങള്‍ മറ്റുവിവാഹവും നിശ്ചയിച്ചിരുന്നു. ഇതാണ് ആത്മഹത്യശ്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
പ്രണയബന്ധത്തെ ഇവരുടെ കുടുംബങ്ങള്‍ എതിര്‍ത്തതിനാലാണ് കമിതാക്കളായ ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മനു കശ്യപിനെ രജത് കുമാര്‍ തട്ടിക്കൊണ്ടുപോയി വിഷം നല്‍കിയതാണെന്ന് ആരോപിച്ച് യുവതിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.