മുന്‍താരങ്ങള്‍ വരെ പ്രസിഡന്റിനെതിരെ രംഗത്ത്; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഇനി സര്‍ക്കാര്‍ നോക്കും

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഏറ്റെടുത്ത് സര്‍ക്കാര്‍. ഏഴുവര്‍ഷമായി തുടര്‍ച്ചയായി ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഷമ്മി സില്‍വയും അദ്ദേഹത്തിന്റെ എക്‌സ്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവെച്ചതോടെയാണ് ബോര്‍ഡ് സര്‍ക്കാര്‍ ഏറ്റെടുത്തത്. നിലവിലുണ്ടായിരുന്ന ഭരണസമിതിക്കെതിരെ സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള പരാതികളുയര്‍ന്നിരുന്നു. വിവാദങ്ങള്‍ അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ രാജിവെച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയന്ത്രണം താത്ക്കാലികമായി കായികവകുപ്പിന്റെ കീഴിലായിരിക്കുമെന്നും ഇടക്കാല കമ്മിറ്റിയെ ഉടനെ നിയോഗിക്കുമെന്നും കായികമന്ത്രി സുനില്‍കുമാര ഗമാഗെ പറഞ്ഞു.

ദീര്‍ഘകാലമായി അധികാരത്തില്‍ തുടരുന്ന ബോര്‍ഡ് പ്രസിഡന്റിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി പരാതികളായിരുന്നു ഉയര്‍ന്നിട്ടുള്ളത്. 2029-ല്‍ അധികാരത്തിലെത്തിയ ശേഷം 2021, 2023, 2025 വര്‍ഷങ്ങളില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മുന്‍താരങ്ങളടക്കം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയതും ശ്രീലങ്കന്‍ ടീമിന്റെ പ്രകടനം മോശമായതും ഭരണസമിതിയുടെ രാജിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു.

Related Posts

ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
  • August 8, 2026

ലോകകപ്പിനിടെ ലിയോണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വച്ച് വധിക്കാൻ പദ്ധതിയിട്ടെന്നാണ് വിവരം. സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ടത്. കളിക്കാർക്കും ഒഫീഷ്യലുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ ഭീഷണികളുണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ബോംബുകളും എആർ-15…

Continue reading
തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി
  • August 5, 2026

ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നിക്ഷേപകരെ കാണാൻ പോയെന്ന് തിങ്കളാഴ്ച അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു, എന്നാൽ കൊച്ചിയിൽ പോയതു കൊണ്ടാണ് അവിടെ വച്ച് കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ മറുപടി. രണ്ടു ദിവസം രണ്ടു…

Continue reading

You Missed

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച