ഉപജില്ലാ കായികമേളയിൽ കുട്ടികൾ ഷൂസില്ലാതെ ഓടി; കാൽപാദത്തിലെ തൊലി അടർന്നു

തിരുവനന്തപുരം കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിനിടെ ഗുരുതരവീഴ്ച. സിന്തറ്റിക്ക് ട്രാക്കിൽ ഷൂസ് ഇല്ലാതെ ഓടിയ കുട്ടികൾക്ക് പരുക്കേറ്റു. ഷൂസില്ലാതെ ഓടിയ മൂന്ന് കുട്ടികളുടെ കാലിലെ തൊലി അടർന്നു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന യുപി വിഭാഗം മത്സരത്തിനിടെയിരുന്നു കുട്ടികൾ ഷൂസില്ലാതെ ഓടിയത്. കല്ലമ്പലം കുടവൂർ എകെഎംഎച്ച്എസിലെ മൂന്ന് കുട്ടികൾക്കാണ് പരുക്കേറ്റത്. സിന്തറ്റിക് ട്രാക്കിൽ ഷൂസ് ഇല്ലാതെ മത്സരത്തിന് ഇറക്കിയത് സംഘാടകരുടെയും സ്കൂൾ അധികൃതരുടെയും ഗുരുതര വീഴ്ച എന്നാണ് വിമർശനം. അടുത്തമാസം നാലു മുതൽ 11 വരെ എറണാകുളത്ത് വച്ചാണ് സംസ്ഥാന സ്കൂൾ കായികോത്സവം നടക്കുക. അതിന് മുന്നോടിയായാണ് ഉപജില്ലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

Related Posts

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു
  • June 8, 2026

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ .ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയിരുന്ന റിബേഷ് ശനിയാഴ്ച ആണ് ഭാരവാഹിത്വം ഒഴിഞ്ഞത്. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ്ഐടി അന്വേഷണം തുടങ്ങിയതിനു തൊട്ടുപിന്നാലെ ആണ്…

Continue reading
‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം
  • June 8, 2026

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം. ഫണ്ട് വിതരണത്തിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് കളക്ടർ ഡി ആർ.മേഘശ്രീയ്ക്ക് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

വീണ്ടും ഇരുട്ടടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

വീണ്ടും ഇരുട്ടടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

ആശങ്കയായി ഷിഗെല്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

ആശങ്കയായി ഷിഗെല്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് കെഎസ്ആര്‍ടിസി നല്‍കുക ഡമ്മി ടിക്കറ്റ്; 500 ബസുകള്‍ എങ്കിലും അധികമായി വേണ്ടിവരുമെന്ന് കണക്കുകൂട്ടല്‍

സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് കെഎസ്ആര്‍ടിസി നല്‍കുക ഡമ്മി ടിക്കറ്റ്; 500 ബസുകള്‍ എങ്കിലും അധികമായി വേണ്ടിവരുമെന്ന് കണക്കുകൂട്ടല്‍

തമിഴ്‌നാട്ടില്‍ സ്ത്രീ സുരക്ഷയ്ക്കായി ഇനി വിജയ്‌യുടെ ‘സിങ്കപ്പെണ്ണുങ്ങള്‍’ ! സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഇന്നു മുതല്‍

തമിഴ്‌നാട്ടില്‍ സ്ത്രീ സുരക്ഷയ്ക്കായി ഇനി വിജയ്‌യുടെ ‘സിങ്കപ്പെണ്ണുങ്ങള്‍’ ! സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഇന്നു മുതല്‍

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി