അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

യു.എ.ഇ അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേക്കുള്ള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർക്കായി) റിക്രൂട്ട്മെന്റ്.

നഴ്സിംഗ് ബിരുദവും സാധുവായ നഴ്സിംഗ് ലൈസൻസും ഉളളവരാകണം. HAAD / ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് – അബു ദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം അപേക്ഷകര്‍. പ്രായപരിധി 35 വയസ്സ്. പ്രഥമശുശ്രുഷ, അടിയന്തര സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് 1-2 വർഷത്തെ അനുഭവപരിചയവും ആവശ്യമാണ്. ബേസിക് ലൈഫ് സപ്പോര്‍ട്ട് (BLS), അഡ്വാൻസ്ഡ് കാർഡിയക് ലൈഫ് സപ്പോർട്ട് (ACLS), പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (PALS) എന്നിവയിൽ ഒന്നോ അതിലധികമോ ട്രോപിക്കൽ ബേസിക് ഓഫ്ഷോർ സേഫ്റ്റി ഇൻഡക്ഷൻ & എമർജൻസി ട്രെയിനിംഗ് (TBOSIET) എന്നിവയില്‍ അനുഭവപരിചയവും അഭികാമ്യമാണ്. ഇലക്ട്രോണിക് ആരോഗ്യ രേഖകൾ (EHR) കൈകാര്യം ചെയ്തും പരിചയമുളളവരാകണം.

വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത് 4,500- 5,500 Dhs. വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് ഒക്ടോബര്‍ 09 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Related Posts

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസം
  • February 14, 2025

തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാം ആണ് മരിച്ചത് . സ്‌കൂളില്‍ പ്രോജക്ട് സമര്‍പ്പിക്കേണ്ട ദിവസമായിരുന്നു ഇന്ന്. കുട്ടിയെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ബന്ധുക്കള്‍ പൊലീസില്‍…

Continue reading
ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍
  • February 14, 2025

ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ശ്രീശങ്കര്‍ സജി ആണ് അറസ്റ്റിലായത്. അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചത്. വീട്ടിലെത്തിയ ശേഷമാണ് അവിടെ മറ്റാരുമില്ലെന്ന് പെണ്‍കുട്ടി മനസിലാക്കിയത്. തുടര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു. ആലപ്പുഴ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസം

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസം

ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍

സൂര്യയുടെ റെട്രോയിലെ ഗാനം എത്തി ; താരത്തിന്റെ തിരിച്ചു വരവെന്ന് ആരാധകർ

സൂര്യയുടെ റെട്രോയിലെ ഗാനം എത്തി ; താരത്തിന്റെ തിരിച്ചു വരവെന്ന് ആരാധകർ

സുരേഷ് കുമാറിനൊപ്പം നിൽക്കുമെന്ന് നിര്‍മ്മാതാക്കള്‍, ആന്റണിക്കൊപ്പമെന്ന് താരങ്ങള്‍; സിനിമാ പോര് രൂക്ഷം

സുരേഷ് കുമാറിനൊപ്പം നിൽക്കുമെന്ന് നിര്‍മ്മാതാക്കള്‍, ആന്റണിക്കൊപ്പമെന്ന് താരങ്ങള്‍; സിനിമാ പോര് രൂക്ഷം

‘ആന ഇടഞ്ഞത് തുടർച്ചയായ വെടികെട്ടിന്റെ ആഘാതത്തിൽ; ചട്ട ലംഘനം നടന്നു’; വനം വകുപ്പ് റിപ്പോർട്ട്

‘ആന ഇടഞ്ഞത് തുടർച്ചയായ വെടികെട്ടിന്റെ ആഘാതത്തിൽ; ചട്ട ലംഘനം നടന്നു’; വനം വകുപ്പ് റിപ്പോർട്ട്

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ