‘രമേശ് ചെന്നിത്തലയെ മാറ്റി നിർത്തിയിട്ടില്ല: പാർട്ടി എല്ലാ അം​ഗീകാരങ്ങളും നൽകിയിട്ടുണ്ട്’: രാജ്മോഹൻ ഉണ്ണിത്താൻ

രമേശ് ചെന്നിത്തലയെ പാര്‍ട്ടി മാറ്റിനിര്‍ത്തിയിട്ടില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. മന്ത്രിസഭയില്‍ ചേരണമെന്ന് ആവശ്യപ്പെട്ടാല്‍ അത് സ്വീകരിക്കാം സ്വീകരിക്കാതിരിക്കാം. അദേഹത്തെ മന്ത്രിസഭയില്‍ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്ന്‌ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ അംഗീകാരങ്ങളും രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല മന്ത്രിസഭയ്ക്ക് അനിവാര്യനാണോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കുന്നതിൽ കടുത്ത എതിർപ്പുമായി രമേശ് ചെന്നിത്തല രം​ഗത്തെത്തിയിരുന്നു. അതൃപ്തി എഐസിസി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. സീനിയോരിറ്റി ഉൾപ്പടെ പരിഗണിച്ചില്ലെന്ന് അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചെന്നും ചെന്നിത്തല ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചു.

കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുത്തില്ല. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്ത് നിന്ന് നേതാക്കളെ കാണാനോ സംസാരിക്കാനോ തയ്യാറാകാത്ത രമേശ് ചെന്നിത്തല ഹരിപ്പാടേയ്ക്ക് മടങ്ങിയിരുന്നു. അതിനിടെ രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും ഇന്ന് കൂടിക്കാഴ്ച നടത്തും. തലസ്ഥാനത്തെത്തുന്ന രമേശ് ചെന്നിത്തലയ്ക്ക് അനുയായികൾ സ്വീകരണമൊരുക്കും.

Related Posts

ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരി​ഗണനയിൽ
  • May 15, 2026

പുതിയ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിച്ചേക്കും. ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ. മന്ത്രിസഭയിലെത്തിയാൽ, രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് നൽകുന്നതാണ് പരിഗണനയിൽ. മന്ത്രിസഭയ്ക്ക് പുതുമയും യുവത്വവും വേണമെന്നാണ്…

Continue reading
‘വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കി’: CPIM സംസ്ഥാന കമ്മിറ്റി
  • May 15, 2026

എസ്എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. പയ്യന്നൂരിലെയും തളിപ്പറമ്പിലേയും സ്ഥാനാർഥി നിർണയത്തെ പി ജയരാജൻ കുറ്റപ്പെടുത്തി. രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ ,ശരിയായ പരിഹാരം കണ്ടെത്താതെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരി​ഗണനയിൽ

ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരി​ഗണനയിൽ

‘വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കി’: CPIM സംസ്ഥാന കമ്മിറ്റി

‘വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കി’: CPIM സംസ്ഥാന കമ്മിറ്റി

‘കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ല: തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ല’: തോൽവിയെ ന്യായീകരിച്ച് കെ കെ രാഗേഷ്

‘കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ല: തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ല’: തോൽവിയെ ന്യായീകരിച്ച് കെ കെ രാഗേഷ്

‘ക്യൂബ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ല’: CIA ഡയറക്ടർ ക്യൂബൻ സർക്കാരുമായി കൂടിക്കാഴ്ച നടത്തി

‘ക്യൂബ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ല’: CIA ഡയറക്ടർ ക്യൂബൻ സർക്കാരുമായി കൂടിക്കാഴ്ച നടത്തി