വീണ ജോര്‍ജിന് കുരുക്കായി ഗണ്‍മാന്റെ മൊഴി; ‘ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കിയത് വീണ പറഞ്ഞിട്ട്’; താന്‍ ആക്രമണം കണ്ടില്ലെന്ന് പുതിയ മൊഴി

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ മുന്‍ മന്ത്രി വീണാ ജോര്‍ജിന് കുരുക്കായി ഗണ്‍മാന്റെ പുതിയ മൊഴി. ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് റെയില്‍വേ പൊലീസിന് അന്ന് മൊഴി നല്‍കിയത് വീണ ജോര്‍ജ് പറഞ്ഞിട്ടെന്നാണ് ഗണ്‍മാന്‍ അഭിലാഷിന്റെ പുതിയ മൊഴി. തെറ്റായ മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടി അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌ഐടി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. (New statement from gunman against veena george)

വീണ ജോര്‍ജിന്റെ ഗണ്‍മാന്‍ എം സി അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ റെയില്‍വേ പോലീസ് അന്ന് വധശ്രമം ഉള്‍പ്പടെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. എന്നാല്‍ വീണ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും വീണ ജോര്‍ജ്ജ് നിര്‍ദേശിച്ച പ്രകാരമാണ് അന്ന് റെയില്‍വേ പൊലീസിന് മൊഴി നല്‍കിയതെന്നുമാണ് അഭിലാഷിന്റെ പുതിയ മൊഴി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് അഭിലാഷ് മൊഴി നല്‍കിയത്.

വ്യാജമൊഴി നല്‍കിയ സംഭവത്തില്‍ അഭിലാഷിനെതിരെ നടപടിക്ക് ആവശ്യപ്പെട്ട് ഡിജിപിക്ക് എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കും. തെറ്റായ മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടിയാകും റിപ്പോര്‍ട്ട് നല്‍കുകയെന്നാണ് വിവരം. എന്നാല്‍ താന്‍ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് വീണ ജോര്‍ജിന്റെ വിശദീകരണം. ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് കെഎസ് യു പ്രതിഷേധം നടന്നത്.

Related Posts

കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്
  • October 20, 2026

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോവളത്തെ ഡ്രീംസ് സ്പായിൽ തെളിവെടുപ്പ്. പെൺകുട്ടിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തുന്നത്. പെൺകുട്ടിയെ ഒരു ദിവസം തന്നെ പത്തിലധികം ആളുകൾ ചേർന്ന് പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. മൂന്ന് ഇടത്തായിട്ടാണ് പരിശോധന നടത്തുക. ഡ്രീംസ് സ്പാ, ആയൂർ കേരള…

Continue reading
സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്
  • October 20, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നതായി സര്‍ക്കാര്‍. ടെന്‍ഡര്‍ നടപടികള്‍, ക്വട്ടേഷന്‍ നടപടിക്രമങ്ങള്‍ ഇവയൊന്നും സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ പാലിക്കപ്പെടുന്നില്ല. ചാമ്പ്യന്‍ഷിപ്പുകളില്‍ അര്‍ഹതയില്ലാത്ത കായികതാരങ്ങളെ ഉള്‍പ്പെടുത്തിയും ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. (Major irregularities taking place in…

Continue reading

You Missed

കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും തകർക്കാൻ ശ്രമം; ഇന്ത്യയിലെ പ്രക്ഷോഭങ്ങൾ തള്ളി ആർഎസ്എസ് മേധാവി

രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും തകർക്കാൻ ശ്രമം; ഇന്ത്യയിലെ പ്രക്ഷോഭങ്ങൾ തള്ളി ആർഎസ്എസ് മേധാവി

ഈ പാലം ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് എൽഡിഎഫാണ് നിർമ്മിച്ചതെന്ന് എന്തുകൊണ്ട് പറഞ്ഞില്ല ? ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വേദിയാക്കി മാറ്റി

ഈ പാലം ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് എൽഡിഎഫാണ് നിർമ്മിച്ചതെന്ന് എന്തുകൊണ്ട് പറഞ്ഞില്ല ? ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വേദിയാക്കി മാറ്റി