സർക്കാർ മെഡി. കോളജുകളിൽ 800 ഡോക്ടർമാരുടെ കുറവ്; ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ച് DME

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രതിസന്ധിയായി ഡോക്ടേഴ്സിന്റെ വൻ കുറവ്. എണ്ണൂറ് ഡോക്ടേഴ്സിനെ കേരളത്തിലെ 14 ജില്ലകളിലേക്കുമായി ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കത്തയച്ചു.

നഴ്സസ് ഉൾപ്പെടെ ആയിരത്തി ഇരുന്നൂറിലധികം ആരോഗ്യ പ്രവർത്തകരെ ആവശ്യമുണ്ടെന്നും ഡിഎംഇയുടെ കത്തിൽ സൂചിപ്പിക്കുന്നു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഡിഎംഇ കത്തയച്ചത് രണ്ടാഴ്ച മുൻപാണ്. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാർ അടക്കമുള്ളവരുടെ ശമ്പളം പരിഷ്കരിക്കണമെന്നും. ആരോഗ്യ മേഖലയിൽ ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധി എന്നും ഡിഎംഇ വ്യക്തമാക്കി. സൂപ്പർ സെപ്ഷ്യലിറ്റി വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ വേതനമടക്കം വർധിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് നിയമനം ഉടൻ തന്നെ നടത്തിയില്ലെങ്കിൽ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ താളം തെറ്റുന്ന സ്ഥിതിയിലേക്ക് വരും ദിവസങ്ങളിൽ എത്താനുള്ള സാധ്യതയും ഉണ്ട്.

Related Posts

കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്
  • October 20, 2026

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോവളത്തെ ഡ്രീംസ് സ്പായിൽ തെളിവെടുപ്പ്. പെൺകുട്ടിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തുന്നത്. പെൺകുട്ടിയെ ഒരു ദിവസം തന്നെ പത്തിലധികം ആളുകൾ ചേർന്ന് പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. മൂന്ന് ഇടത്തായിട്ടാണ് പരിശോധന നടത്തുക. ഡ്രീംസ് സ്പാ, ആയൂർ കേരള…

Continue reading
സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്
  • October 20, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നതായി സര്‍ക്കാര്‍. ടെന്‍ഡര്‍ നടപടികള്‍, ക്വട്ടേഷന്‍ നടപടിക്രമങ്ങള്‍ ഇവയൊന്നും സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ പാലിക്കപ്പെടുന്നില്ല. ചാമ്പ്യന്‍ഷിപ്പുകളില്‍ അര്‍ഹതയില്ലാത്ത കായികതാരങ്ങളെ ഉള്‍പ്പെടുത്തിയും ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. (Major irregularities taking place in…

Continue reading

You Missed

കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

കോവളം സ്പാ പീഡനം; ഡ്രീംസ് സ്പായിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്

കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും തകർക്കാൻ ശ്രമം; ഇന്ത്യയിലെ പ്രക്ഷോഭങ്ങൾ തള്ളി ആർഎസ്എസ് മേധാവി

രാജ്യത്തിന്റെ സ്ഥിരതയും സമാധാനവും തകർക്കാൻ ശ്രമം; ഇന്ത്യയിലെ പ്രക്ഷോഭങ്ങൾ തള്ളി ആർഎസ്എസ് മേധാവി

ഈ പാലം ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് എൽഡിഎഫാണ് നിർമ്മിച്ചതെന്ന് എന്തുകൊണ്ട് പറഞ്ഞില്ല ? ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വേദിയാക്കി മാറ്റി

ഈ പാലം ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് എൽഡിഎഫാണ് നിർമ്മിച്ചതെന്ന് എന്തുകൊണ്ട് പറഞ്ഞില്ല ? ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വേദിയാക്കി മാറ്റി