കൊല്ലം: സർക്കാർ ചെലവിലല്ല താൻ വിദേശയാത്ര നടത്തിയതെന്ന് കായികമന്ത്രി ഒജെ ജനീഷ്. പ്രതിപക്ഷം പോയത് പോലെ അല്ല ഞങ്ങൾ പോയത്. യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി ഒജെ ജനീഷ് പറഞ്ഞു. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ, ഇത് ഏത് കാലമാണെന്ന് മന്ത്രി ചോദിച്ചു. തന്റെ വയസ് 37 ആണ്, തന്ത വൈബ് പിടിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് അദേഹം പറഞ്ഞു.
ഒ ജെ ജനീഷ് കുടുംബസമേതം ഒമാനിലേക്കാണ് പോയത്. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി സി വിഷ്ണുനാഥ്, ഒ ജെ ജെനീഷ്, കെ എം ഷാജി എന്നിവരാണ് വിദേശസന്ദർശനം നടത്തിയത്. മന്ത്രി രമേശ് ചെന്നിത്തലയാണ് ആദ്യം പോയത്. അമേരിക്കയിലേക്കായിരുന്നു കുടുംബസമേതം യാത്ര. എന്നാൽ ഇത് സ്വകാര്യ ആവശ്യത്തിനായിരുന്നു. പി സി വിഷ്ണുനാഥിന്റെ യുഎഇ സന്ദർശനം ഒൗദ്യോഗികമായിരുന്നു. കെ എം ഷാജിയും കുടുംബവും യൂറോപ്യൻ പര്യടനം ആരംഭിച്ചത് കഴിഞ്ഞദിവസമാണ്.






