‘സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുതിര്‍ന്ന നേതാക്കളെ വിളിച്ച് ചര്‍ച്ച നടത്തിയില്ല, ചര്‍ച്ച നടന്നെങ്കില്‍ പ്രതിസന്ധി ഒഴിവായേനെ’: കെ സുധാകരന്‍

എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് തീരുമാനിക്കും മുമ്പ് കോണ്‍ഗ്രസില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്ന് കെ സുധാകരന്‍ എംപി. താനുള്‍പ്പെടെയുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ അവസരം ലഭിച്ചില്ലെന്നാണ് കെ സുധാകരന്റെ പരാതി. മതിയായ ചര്‍ച്ചകള്‍ മുമ്പ് നടന്നിരുന്നുവെങ്കില്‍ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോറിന്റെ അഭിമുഖ പരിപാടിയായ ആന്‍സര്‍ പ്ലീസില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എംപിമാര്‍ മത്സരിക്കരുതെന്ന പാര്‍ട്ടിയുടെ കര്‍ശന നിലപാടിന് താന്‍ വഴങ്ങുകയായിരുന്നുവെന്ന് കെ സുധാകരന്‍ പറഞ്ഞു. കണ്ണൂരിലെ ജയസാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ തിരിച്ച് പിടിക്കാമെന്ന് മാത്രമാണ് താന്‍ വിചാരിച്ചത്. നേര്‍വഴിക്ക് പോകാന്‍ മാത്രമാണ് താന്‍ ആലോചിച്ചത്. ഒരു അച്ചടക്കമുള്ള പാര്‍ട്ടി കേഡറാണ് താന്‍. പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടേയില്ല. ഒറ്റപ്പെട്ടപ്പോള്‍ താന്‍ പതറിപ്പോയില്ലെന്നും കെ സുധാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

തന്നെ സ്‌നേഹിക്കുന്നവര്‍ ബാലറ്റില്‍ പ്രതിഷേധിച്ചാല്‍ അത്, പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് ദോഷം ചെയ്യരുതെന്ന് പ്രവര്‍ത്തകരെ പറഞ്ഞ് മനസിലാക്കി വരികയാണ്. എഐസിസി അധ്യക്ഷനെ ഉള്‍പ്പെടെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനാണ് തീരുമാനമെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നല്ല നിലയില്‍ ചര്‍ച്ചകള്‍ നടക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച
  • August 11, 2026

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. റാങ്ക് ഹോൾഡേഴ്സിനെ പ്രതിനിധീകരിച്ച് മൂന്ന് പേർക്ക് ചർച്ചയിൽ പങ്കെടുക്കാം. സമരം 37 ദിവസം പിന്നിടുമ്പോഴാണ് സർക്കാർ ചർച്ചയക്ക് വിളിക്കുന്നത്.…

Continue reading
സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം
  • August 10, 2026

വി ഡി സവര്‍ക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധവുമായി ബിജെപി. കുമ്പളയില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടയിലേക്ക് പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍ ഗുരുപ്രസാദിനെതിരയ നടപടിയില്‍ പ്രതിഷേധം…

Continue reading

You Missed

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ

ഒരു കോടി നേടുമോ? സ്ത്രീ ശക്തി SS-532 ലോട്ടറി ഫലം ഇന്ന്

ഒരു കോടി നേടുമോ? സ്ത്രീ ശക്തി SS-532 ലോട്ടറി ഫലം ഇന്ന്

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം