സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വർധന; ആശങ്ക

സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് . ചൂട് കൂടിയതോടെയാണ് കണക്കിൽ വർധനവ് രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം ഇടുക്കിയിലും കണ്ണൂരിലും പാമ്പുകടിയേറ്റ് രണ്ടുപേർ മരിച്ചു. തിരുവനന്തപുരത്ത് മാത്രം അഞ്ചു പേർക്കാണ് ഇന്നലെ പാമ്പിന്റെ കടിയേറ്റത്. പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.താലൂക്ക് മുതലുള്ള ആശുപത്രികളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.

അതേസമയം ആശുപത്രിയിൽ മരുന്നുണ്ടെങ്കിലും ആവശ്യത്തിനു ഡോക്ടർമാർ ഇല്ലെന്നാണ് ഉയരുന്ന ആക്ഷേപം.എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു.

പാമ്പ് കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ? അറിയാം.

ഉഷ്ണതരം​ഗത്തിന് പിന്നാലെയാണ് പാമ്പുകളെ കുറിച്ചുള്ള ഭീതിയും കേരളത്തിൽ ഉയരുന്നത്. പാമ്പുകളുടെ താവളം ഒരുക്കുന്നതിൽ മനുഷ്യന്റെ അശ്രദ്ധയ്ക്കും വലിയ പങ്കുണ്ട്. വീട്ടു പരിസരത്തെ പുല്ലും കാടുകളും വെട്ടിത്തെളിച്ച് സൂക്ഷിക്കലാണ് ഇതിൽ പ്രധാനം. വിറക്, ചിരട്ട, പഴയ പാത്രങ്ങൾ എന്നിവ കൂട്ടിയിടാതെ സൂക്ഷിക്കുക, രാത്രിയിൽ പുറത്തിറങ്ങുമ്പോൾ വെളിച്ചം ഉപയോ​ഗിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

രാത്രി തറയിൽ കിടന്നുറങ്ങുന്നത് ഒഴിവാക്കുന്നത് വെള്ളിക്കെട്ടൻ പോലുള്ള പാമ്പുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. ഉറങ്ങുമ്പോൾ കട്ടിലോ കൊതുകുവലയോ ഉപയോഗിക്കുക, പറമ്പിൽ ഇറങ്ങുമ്പോൾ കട്ടിയുള്ള പാദരക്ഷകളും നീളമുള്ള പാന്റ് ധരിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. വീട്ടിലെ വിടവുകൾ പാമ്പുകൾ കടക്കാതിരിക്കാൻ അടച്ച് സൂക്ഷിക്കണം. കടിയേറ്റാൽ ഒരിക്കലും പരിഭ്രമിക്കരുത്. പേടിക്കുമ്പോൾ ഹൃദയമിടിപ്പ് വർദ്ധിക്കുകയും വിഷം വേഗത്തിൽ ശരീരത്തിൽ വ്യാപിക്കുകയും ചെയ്യും.

കടിയേറ്റ ഭാഗം ഹൃദയത്തിന്റെ നിരപ്പിന് താഴെ അനക്കാതെ വയ്ക്കുക, നീരു വരാൻ സാധ്യതയുള്ളതിനാൽ മോതിരം, ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക എന്നതും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ എത്തിച്ച് Anti-Snake Venom നൽകാൻ ശ്രദ്ധിക്കണം. കടിച്ച പാമ്പിനെ തിരിച്ചറിയുക എന്നതും പ്രധാനമാണ്. കടിച്ച പാമ്പിനെ പിടിക്കാനോ കൊല്ലാനോ ശ്രമിക്കരുത്. സാധിക്കുമെങ്കിൽ മാറി നിന്ന് പാമ്പിന്റെ ഒരു ഫോട്ടോ എടുക്കുക. ഇത് തുടർ ചികിത്സയ്ക്ക് സഹായിക്കും. മുറിവിന് മുകളിൽ തുണിയോ കയറോ കെട്ടരുത്. ഇങ്ങനെ ചെയ്താൽ രക്തയോട്ടം കുറഞ്ഞ് കോശങ്ങൾ നശിക്കും. അതുപോലെ മുറിവ് മുറിക്കാനോ വായ ഉപയോ​ഗിച്ച് വിഷം വലിച്ചെടുക്കാനോ ശ്രമിക്കരുത്. മുറിവിൽ ഐസ് വെക്കരുത്. മുറിവിൽ മന്ത്രവാദം, പച്ചമരുന്ന് പ്രയോഗങ്ങൾ തുടങ്ങിയ അശാസ്ത്രീയ രീതികൾ പരീക്ഷിക്കരുത്. മദ്യം, കഫീൻ, വേദനസംഹാരികൾ എന്നിവ നൽകാതിരിക്കാനും ശ്രദ്ധിക്കണം. പാമ്പിനെ കണ്ടാൽ ഉടൻതന്നെ വനംവകുപ്പിനെയോ സർപ്പ വളണ്ടിയർമാരെയോ അറിയിക്കാനും ശ്രദ്ധിക്കണം.

Related Posts

പരുക്ക് പറ്റിയിരുന്നു, കാണുമ്പോൾ വീണാ ജോർജ് അവശയായിരുന്നു; ആയുധം കൊണ്ട് പരുക്കേറ്റതായി പറഞ്ഞിട്ടില്ല: എ എൻ ഷംസീർ
  • April 27, 2026

മന്ത്രി വീണാ ജോർജിന് എതിരായ ആക്രമണത്തിൽ വിശദീകരണവുമായി സ്പീക്കർ എ എൻ ഷംസീർ. മന്ത്രി വീണാ ജോർജിന് പരുക്ക് പറ്റിയിട്ടുണ്ടായിരുന്നു, അവർ അവശയായിരുന്നു. ആയുധം കൊണ്ട് പരിക്കുപറ്റിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഷംസീർ. ആയുധം കൊണ്ടാണ് പരുക്കെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഞാൻ കാണുമ്പോൾ…

Continue reading
മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
  • April 27, 2026

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപ്പുര അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി രാകേഷ് (29) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതോടെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്നലെ എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണൻ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പരുക്ക് പറ്റിയിരുന്നു, കാണുമ്പോൾ വീണാ ജോർജ് അവശയായിരുന്നു; ആയുധം കൊണ്ട് പരുക്കേറ്റതായി പറഞ്ഞിട്ടില്ല: എ എൻ ഷംസീർ

പരുക്ക് പറ്റിയിരുന്നു, കാണുമ്പോൾ വീണാ ജോർജ് അവശയായിരുന്നു; ആയുധം കൊണ്ട് പരുക്കേറ്റതായി പറഞ്ഞിട്ടില്ല: എ എൻ ഷംസീർ

മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി

ചൂരല്‍മല ദുരന്തബാധിതരായ 51 കുടുംബങ്ങള്‍ പുതിയ വീടുകളിലേക്ക്, മുസ്ലിംലീഗ് പറഞ്ഞ വാക്ക് പാലിക്കുന്നവർ; ഈ ദിവസം ജലീലിനുള്ള മറുപടിയെന്ന് ടി മുഹമ്മദ്

ചൂരല്‍മല ദുരന്തബാധിതരായ 51 കുടുംബങ്ങള്‍ പുതിയ വീടുകളിലേക്ക്, മുസ്ലിംലീഗ് പറഞ്ഞ വാക്ക് പാലിക്കുന്നവർ; ഈ ദിവസം ജലീലിനുള്ള മറുപടിയെന്ന് ടി മുഹമ്മദ്

പുകയില കടത്ത് കേസിൽ പാർട്ടി പുറത്താക്കിയ എ ഷാനവാസിന് വീണ്ടും സിപിഐഎം അംഗത്വം

പുകയില കടത്ത് കേസിൽ പാർട്ടി പുറത്താക്കിയ എ ഷാനവാസിന് വീണ്ടും സിപിഐഎം അംഗത്വം

പാമ്പു​ക​ൾ​ക്കു സ​ർ​ക്കാ​രു​ണ്ട്; മ​നു​ഷ്യ​പു​ത്ര​ർ​ക്ക് ശ​വ​പ്പെ​ട്ടിയും; രൂക്ഷവിമർശനവുമായി ദീപിക

പാമ്പു​ക​ൾ​ക്കു സ​ർ​ക്കാ​രു​ണ്ട്; മ​നു​ഷ്യ​പു​ത്ര​ർ​ക്ക് ശ​വ​പ്പെ​ട്ടിയും; രൂക്ഷവിമർശനവുമായി ദീപിക