കറന്റ് കട്ട് തുടരും; വൈദ്യുതി നിയന്ത്രിക്കുന്ന സമയം അറിയുന്നത് എങ്ങനെ?

കറന്റ് കട്ടില്‍ പരിഹാരം അകലെ നില്‍ക്കുമ്പോള്‍ വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മുന്‍കൂട്ടി ജനങ്ങളെ അറിയിക്കാന്‍ സംവിധാനം ഒ രുങ്ങുകയാണ്. ഓരോ ദിവസവും കറന്റ് കട്ടാകുന്ന സമയങ്ങള്‍ ഓരോ ഉപയോക്താവിന്റേയും മൊബൈലിലേക്ക് വരുന്ന രീതിയുള്ള സംവിധാനം ഒരുക്കാനാണ് ശ്രമം നടക്കുന്നത്. (How can users find out the power cut schedule and timing? )

വൈദ്യുതി മുടക്കം മുന്‍ കൂട്ടി അറിയാന്‍ ഉപഭോക്താക്കള്‍, കെഎസ്ഇബി വിത്ത് യൂ എന്ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന ഫോണ്‍ നമ്പറിലേക്കാണ് സന്ദേശം എത്തുക. www.kseb.in എന്ന വെബ് പേജ് വഴിയും ഉപഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ ദിവസവും രണ്ട് തവണ വീതമാണ് പവര്‍ കട്ടുള്ളത്. 25 മിനിറ്റ് വീതമായിരിക്കും നിയന്ത്രണം. ആപ്പ് വഴിയുള്ള അലേര്‍ട്ട് സംവിധാനം തിരുവനന്തപുരം ജില്ലയില്‍ പരീക്ഷിച്ചിട്ട് വിജയിച്ചതാണ്. ഇത് മറ്റ് ജില്ലകളില്‍ കൂടി ഉടന്‍ നടപ്പിലാക്കിയേക്കും.

ഒറ്റയടിക്ക് തീര്‍ക്കാനാകുന്ന വൈദ്യതി പ്രതിസന്ധിയല്ല കേരളത്തിലുള്ളതെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ഉപഭോഗം വര്‍ധിക്കുകയും, ഉല്‍പ്പാദനം കുറയുകയും ചെയ്തു. കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ നടപടിയെടുക്കും. വൈദ്യുതി നിയന്ത്രണം തുടരുമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി. ഒന്നിലേറെ സമയം മുടങ്ങേണ്ട സാഹചര്യമാണ്. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ 1000 മെഗാ വാള്‍ട്ടിന്റെ ആവശ്യം കൂടിയെന്നും മന്ത്രി വ്യക്തമാക്കി.

Related Posts

പരീക്ഷ ക്രമക്കേട്; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ല, IGക്ക് കത്ത് നൽകി PSC
  • September 11, 2026

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്‌തിയുമായി പിഎസ്‍സി അംഗങ്ങൾ. ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‍സി അംഗങ്ങളുടെ തീരുമാനം. ക്രൈംബ്രാഞ്ച് IGക്ക് PSC കത്ത് നൽകി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ…

Continue reading
‘തൊട്ടാല്‍ പൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്ക് വടക്കോടിക്കുന്നത് പതിവായി’; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി
  • September 11, 2026

വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം.തൊട്ടാല്‍ കൈപൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്കുവടക്കോടിക്കുന്നത് പതിവായെന്ന് കോടതി വിമര്‍ശിച്ചു. പ്രോസിക്യൂഷന് അനുമതിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുന്ന സര്‍ക്കാര്‍ മറുപടി നല്‍കി. (court against government in micro…

Continue reading

You Missed

പരീക്ഷ ക്രമക്കേട്; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ല, IGക്ക് കത്ത് നൽകി PSC

പരീക്ഷ ക്രമക്കേട്; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ കഴിയില്ല, IGക്ക് കത്ത് നൽകി PSC

‘തൊട്ടാല്‍ പൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്ക് വടക്കോടിക്കുന്നത് പതിവായി’; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി

‘തൊട്ടാല്‍ പൊള്ളുന്ന കേസുകളില്‍ ഫയലുകള്‍ തെക്ക് വടക്കോടിക്കുന്നത് പതിവായി’; മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി

മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

മഴ മുന്നറിയിപ്പ് മുഴുവനായും പിൻവലിച്ചു; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

കറന്റ് കട്ട് തുടരും; വൈദ്യുതി നിയന്ത്രിക്കുന്ന സമയം അറിയുന്നത് എങ്ങനെ?

കറന്റ് കട്ട് തുടരും; വൈദ്യുതി നിയന്ത്രിക്കുന്ന സമയം അറിയുന്നത് എങ്ങനെ?

വിലങ്ങുവച്ച് പ്രവർത്തകരെ കോടതിയിൽ എത്തിച്ചു; യുഡിഎഫും പൊലീസും സകല മര്യാദകളും ലംഘിക്കുന്നതായി SFI

വിലങ്ങുവച്ച് പ്രവർത്തകരെ കോടതിയിൽ എത്തിച്ചു; യുഡിഎഫും പൊലീസും സകല മര്യാദകളും ലംഘിക്കുന്നതായി SFI

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കാത്തതിൽ അതൃപ്തി; യൂത്ത് ലീഗ് വേദി ബഹിഷ്‌കരിച്ച് എം കെ മുനീർ

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കാത്തതിൽ അതൃപ്തി; യൂത്ത് ലീഗ് വേദി ബഹിഷ്‌കരിച്ച് എം കെ മുനീർ