തിരഞ്ഞെടുപ്പ് തോൽവി; സിപിഐഎം നേതൃത്വത്തെ വിമർശിച്ച് നേതാക്കൾക്ക് കത്ത് പ്രവാഹം, കത്തെഴുത്തിന് പിന്നിൽ പി.ജയരാജന്റെ ആഹ്വാനം

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തെ വിമർശിച്ച് നേതാക്കൾക്ക് കത്ത് പ്രവാഹം. തോൽവിക്ക് കാരണമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇ – മെയിലായാണ് കത്തുകൾ ലഭിക്കുന്നത്. തോൽവിയെ കുറിച്ചുളള അഭിപ്രായങ്ങൾ കത്തെഴുതി അറിയിക്കണമെന്ന പി.ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെയാണ് കത്തെഴുത്ത്.

സിപിഐഎമ്മിന്റെ ചരിത്രത്തിൽ തന്നെയുള്ള ഏറ്റവും വലിയ തോൽവിയാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ നേത്യത്വം സാക്ഷ്യം വഹിച്ചത്. അണികളും സാധാരണ പ്രവർത്തകരും പലതരത്തിലുള്ള കാരണങ്ങൾ തോൽവിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ഫലം വന്നപ്പോഴും ഇത്തരം കാരണങ്ങൾ അണികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന പൊതു പ്രഖ്യാപനങ്ങൾ അല്ലാതെ ഒരുതരത്തിലുള്ള തിരുത്തലുകളും നടത്തിയില്ല. നേരത്തെ വിഭാഗീയത കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ഇത്തരത്തിലുള്ള കത്തുകൾ പാർട്ടിയുടെ ദേശീയ നേത്യത്വത്തിനും മറ്റ് നേതാക്കൾക്കും അയക്കുന്ന രീതി ഉണ്ടായിരുന്നു അതിന്റെയെല്ലാം തനിയാവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.

അതേസമയം, കണ്ണൂരിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്നും പിണറായിക്കും സെക്രട്ടറി എം വി ഗോവിന്ദനും ഒളിച്ചോടാൻ ആകില്ല. അതുകൊണ്ടുതന്നെ പാർലമെൻ്ററി നേതൃത്വത്തിലും സംഘടനാ നേതൃത്വത്തിലും അഴിച്ചുപണി വേണമെന്നാണ് ആവശ്യം. അസാധാരണമായ തിരിച്ചടിയാണ് പാർട്ടി നേരിട്ടത് , അപ്പോൾ അസാധാരണ നടപടി തന്നെ വേണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു.

25 സീറ്റിൽ മത്സരിച്ച പാർട്ടി 8 സീറ്റിലേക്ക് കൂപ്പുകുത്തിയോടെ സിപിഐയിലും ബിനോയ് വിശ്വത്തെ മാറ്റണമെന്ന് ആവശ്യം ഉയരുന്നുണ്ട്. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയാണ് തോൽവിയുടെ പ്രധാന കാരണമായി സിപിഐ നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. നാദാപുരം അടക്കമുള്ള സീറ്റുകളിൽ സംസ്ഥാന സെക്രട്ടറിയുടെ പിടിവാശിയാണ് നടപ്പിലായത് . പ്രചരണ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിലും ബിനോയ് വിശ്വം തികഞ്ഞ പരാജയം ആണെന്നും വിമർശനം ഉണ്ട്. രാഷ്ട്രീയ പക്വതയും പരിചയസമ്പത്തുമുള്ളവരെ സെക്രട്ടറി സ്ഥാനത്ത് നിയോഗിച്ചില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ കൂടുതൽ ദുർബലമാകും എന്നാണ് സിപിഐയിൽ ഉയർന്നുവരുന്ന അഭിപ്രായം . സിപിഎമ്മിന്റെ തീരുമാനങ്ങൾക്ക് തുല്യം ചാർത്തുന്ന നിലയിലേക്ക് പാർട്ടിയെ കൊണ്ടുപോയത് ബിനോയ് വിശ്വത്തിന്റെ പരാജയം ആണെന്നും വിമർശകർ കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പിലെ കനത്ത തോൽവി ഇടതുപക്ഷ പാർട്ടികളിൽ ഉണ്ടാക്കുന്ന ചലനങ്ങളുടെ ആദ്യ സൂചനകളാണിത്.

Related Posts

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ പദ്ധതി നടപ്പാക്കും; രമേശ് ചെന്നിത്തല
  • June 23, 2026

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് മാറ്റുന്നതിന് പുതിയ പദ്ധതി. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻഇതിനായി പദ്ധതി നടപ്പാക്കുന്നു. സ്പെയ്സ് എന്ന…

Continue reading
വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ
  • June 23, 2026

ഇരിട്ടി വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ ദുരൂഹത ഉണര്‍ത്തുന്ന കല്ലറ നാളെ തുറക്കും. തലശേരി ആര്‍ഡിഒ ഇതിനുള്ള അനുമതി നല്‍കി. കല്ലറക്കുള്ളില്‍ പായയില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹ സാദൃശ്യം ഉള്ള വസ്തു പുറത്തെടുത്ത് പരിശോധിക്കും.  കല്ലറയില്‍ ശവപ്പെട്ടിക്കൊപ്പം പായയില്‍ പൊതിഞ്ഞ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ പദ്ധതി നടപ്പാക്കും; രമേശ് ചെന്നിത്തല

പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങൾ ഉടൻ നീക്കം ചെയ്യും, ‘സ്പെയ്സ്’ പദ്ധതി നടപ്പാക്കും; രമേശ് ചെന്നിത്തല

വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ

വാണിയപ്പാറയിലെ ദുരൂഹ കല്ലറ നാളെ തുറക്കും; തന്റെ ഭര്‍ത്താവിന്റേതല്ലെന്നാണ് വിശ്വാസമെന്ന് സിജോ സ്‌കറിയയുടെ ഭാര്യ

‘പരുക്ക് ഗുരുതരമെന്ന് അറിയിച്ചിട്ടും സര്‍ജറി ദിവസമല്ലെന്ന് പറഞ്ഞ് മടക്കി’; മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാ നിഷേധമെന്ന് പരാതി

‘പരുക്ക് ഗുരുതരമെന്ന് അറിയിച്ചിട്ടും സര്‍ജറി ദിവസമല്ലെന്ന് പറഞ്ഞ് മടക്കി’; മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാ നിഷേധമെന്ന് പരാതി

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; റിപ്പോർട്ട് തേടി പ്രധാനമന്ത്രി; അന്വേഷണ റിപ്പോർട്ട് കൈമാറി യുപി സർക്കാർ

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; റിപ്പോർട്ട് തേടി പ്രധാനമന്ത്രി; അന്വേഷണ റിപ്പോർട്ട് കൈമാറി യുപി സർക്കാർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്നണിയില്‍ ഒറ്റപ്പെട്ട് വി ഡി സതീശന്‍; അതൃപ്തി പരസ്യമാക്കി ലീഗ് നേതാക്കളും

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്നണിയില്‍ ഒറ്റപ്പെട്ട് വി ഡി സതീശന്‍; അതൃപ്തി പരസ്യമാക്കി ലീഗ് നേതാക്കളും

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ ഉണ്ടായ തീപിടുത്തം; നാല് പേര്‍ അറസ്റ്റില്‍

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററില്‍ ഉണ്ടായ തീപിടുത്തം; നാല് പേര്‍ അറസ്റ്റില്‍