ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ടീച്ചറിന്റെ ഫോണിലേക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വന്നു, നിതിനെ റൂമിലേക്ക് വിളിച്ച് സംസാരിച്ചു: പ്രിന്‍സിപ്പല്‍

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിതിനെ റൂമിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നുവെന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ടീച്ചര്‍ക്ക് നിരന്തരം സന്ദേശങ്ങള്‍ വരുന്നതിനെക്കുറിച്ച് സംസാരിച്ചുവെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. നിതിന്റെ കുടുംബത്തെ ഉള്‍പ്പെടെ ബന്ധപ്പെടാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നു. ഇത് സംസാരിക്കുമ്പോള്‍ ഡോ. റാം ആ ക്യാബിനില്‍ ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ അധ്യാപകരുടെ നമ്പരൊന്നും ലോണ്‍ ആപ്പില്‍ നല്‍കിയിട്ടില്ലെന്ന് നിതിന്‍ തങ്ങളോട് വിശദീകരിച്ചതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. നിതിന്റെ അമ്മയുടെ പേരും അധ്യാപികയുടെ പേരും ലത എന്ന് തന്നെയായതാണോ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സംശയിക്കുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. നിതിന്റെ ഫോണ്‍ ആരും പിടിച്ചുവച്ചതല്ല. നിതിന്‍ ഫോണ്‍ ക്യാബിനില്‍ വച്ചിട്ട് പോയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഡോ. റാമിനെക്കുറിച്ച് തനിക്ക് പരാതികളൊന്നും കുട്ടികളില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡോ. എം കെ റാമിനെ പുറത്താക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. മാനേജ്‌മെന്റ് ചര്‍ച്ചക്ക് തയ്യാറാകാതെ ക്ലാസ്സ് ബഹിഷ്‌കരണം അവസാനിപ്പിക്കില്ല. മാനേജ്‌മെന്റ്റ് ആരാണെന്ന് ഇതുവരെ ഞങ്ങള്‍ ആരും കണ്ടിട്ടില്ല. സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് പോലും മാനേജ്മെന്റുമായി യാതൊരു ബന്ധവുമില്ല. പവര്‍ ഇല്ലാത്ത ഒരാളെയാണ് ചര്‍ച്ചയ്ക്കായി വിട്ടിരിക്കുന്നത്. ആവശ്യങ്ങള്‍ കേള്‍ക്കുന്ന ഒരു അധികാരമുള്ളയാള്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് വരണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. അതുവരെ പ്രതിഷേധം തുടരുമെന്നുമാണ് വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Related Posts

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി
  • September 1, 2026

കണ്ണൂര്‍: മുന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിലെ തുടരന്വേഷണം തുടങ്ങി എസ്‌ഐടി. ആദ്യമായി പരാതിക്കാരായ വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപെടുത്തും. സംഭവം നടന്ന കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ…

Continue reading
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം തന്നെ; കേസ് അവസാനിപ്പിച്ച് പൊലീസ്
  • September 1, 2026

നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പിതാവിനായി മക്കള്‍ കല്ലറ നിര്‍മിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന തീരുമാനത്തില്‍ പൊലീസ്. നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ഉറപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് അവസാനിപ്പിച്ചു. ഗോപന്റേത് കൊലപാതകമാണെന്നും സമാധിയായതെന്ന് പറഞ്ഞതിലും കല്ലറ നിര്‍മിച്ചതിലും ഉള്‍പ്പെടെ ദുരൂഹതയുണ്ടെന്നും…

Continue reading

You Missed

ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം തന്നെ; കേസ് അവസാനിപ്പിച്ച് പൊലീസ്

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം തന്നെ; കേസ് അവസാനിപ്പിച്ച് പൊലീസ്

ആപ്പിളില്‍ യുഗാന്ത്യം; സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക്

ആപ്പിളില്‍ യുഗാന്ത്യം; സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക്

സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ