‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി

2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി രണ്ടാം വാരത്തിൽ വിതരണം ആരംഭിക്കും. അടുത്ത അധ്യായന വർഷത്തിന് മൂന്നുമാസം മുമ്പാണ് പുസ്തകമെത്തുന്നത്. സൗജന്യ യൂണിഫോമും മൂന്നുമാസം മുമ്പ് വിതരണം ചെയ്യും. യൂണിഫോമിനുള്ള കേന്ദ്ര ഫണ്ട് ലഭ്യമായിട്ടില്ല.

എങ്കിലും സംസ്ഥാന സർക്കാർ യൂണിഫോം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത അധ്യയന വർഷം മുതൽ പതിനൊന്നാം ക്ലാസിന് പുതിയ പാഠപുസ്തകം ലഭ്യമാക്കും. 15 വർഷത്തിനുശേഷമാണ് ഹയർ സെക്രട്ടറി തലത്തിൽ പാഠപുസ്തകം പരിഷ്കരിക്കുന്നത്. SCERT പാഠപുസ്തകങ്ങളാണ് പരിഷ്കരിച്ചത്. NCERT യുടെ പുസ്തകങ്ങൾ പരിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചന പിന്നീടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നേമം റെയിൽവേ ടെർമിനൽ പദ്ധതി കേന്ദ്രം അട്ടിമറിക്കുന്നു. പദ്ധതിയുടെ വലിപ്പം വെട്ടി കുറച്ചു. മാസ്റ്റർ പ്ലാൻ തകിടം മറിച്ചു. കേന്ദ്രത്തിന്റേത് ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ്. നേമത്തെ സ്വയം പ്രഖ്യാപിത ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരൻ മറുപടി പറയണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

കവി സച്ചിതാനന്തന്റെ പ്രതികരണം, ജനാധിപത്യത്തിന്റെ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിന് കോടാലി കയ്യായി പ്രവർത്തിക്കുന്നതാണ് പ്രതികരണം. ഇന്ത്യയിലെ ഒരു സർക്കാരും ചെയ്യാത്ത കാര്യങ്ങളാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നത്. ഇത് തിരിച്ചറിയാനുള്ള നിലപാട് സാംസ്കാരിക നായകരിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്
  • September 23, 2026

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസില്‍ ഗൂഗിളിന് കത്ത് നല്‍കി പൊലീസ്. ഐടി വിഭാഗത്തിന്റെ ഔദ്യോഗിക മെയില്‍ ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് കത്ത് അയച്ചിരിക്കുന്നത്.പത്തോളം കെഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ( Kochi Metro…

Continue reading
ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം
  • September 23, 2026

ഡല്‍ഹി: മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയെ ന്യായീകരിച്ച് പിഎംഎ സലാം. ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു. മന്ത്രിമാരുടെ വിദേശയാത്രാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും നിയന്ത്രണം ആലോചിക്കണമെന്നും പിഎംഎ സലാം ചൂണ്ടിക്കാട്ടി. അത്…

Continue reading

You Missed

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

ഷാജിയുടെ ഔദ്യോഗിക വാഹനം തകരാറിലായപ്പോള്‍ മറ്റൊരു വാഹനം ഉപയോഗിച്ചു, നിര്‍ഭാഗ്യവശാല്‍ അത് അല്‍പ്പം വിലകൂടിയ വണ്ടി ആയിപ്പോയി; പിഎംഎ സലാം

സ്വര്‍ണം ചാഞ്ചാട്ടത്തില്‍ തന്നെ; ഇന്നലെ രാവിലെ കൂടി, ഉച്ചയ്ക്ക് കുറഞ്ഞു, ഇന്ന് വീണ്ടും കൂടി

സ്വര്‍ണം ചാഞ്ചാട്ടത്തില്‍ തന്നെ; ഇന്നലെ രാവിലെ കൂടി, ഉച്ചയ്ക്ക് കുറഞ്ഞു, ഇന്ന് വീണ്ടും കൂടി

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും; മുന്നറിയിപ്പുകള്‍ ഇങ്ങനെ

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും; മുന്നറിയിപ്പുകള്‍ ഇങ്ങനെ