സാമ്പത്തിക തട്ടിപ്പുകാർക്ക് തല വെച്ച് കേരളം; ആറുമാസത്തിനിടയിൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 351 കോടി രൂപ

സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 351 കോടി രൂപ. പണം നഷ്ടമായത് സംബന്ധിച്ച് 19,927 പരാതികളാണ് പോലീസിന് ലഭിച്ചത്. 2025 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള കണക്കാണിത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പരാതികൾ. 2892 പരാതികളാണ് മലപ്പുറത്തു നിന്ന് പൊലീസിന് ലഭിച്ചത്.

2268 പരാതികളാണ് എറണാകുളത്തുനിന്ന് രജിസ്റ്റർ ചെയ്തത്. വയനാട്ടിലാണ് ഏറ്റവും കുറവ് പരാതി. 137 പരാതികളാണ് വയനാട്ടിൽ നിന്ന് ലഭിച്ചത്. ഷെയർ തട്ടിപ്പിലൂടെ ആണ് ഏറ്റവും കൂടുതൽ പണം നഷ്ടമായത്. 151 കോടി രൂപയാണ് ഇങ്ങനെ നഷ്ടമായത്. അതേസമയം നഷ്ടപ്പെട്ട പണത്തിൽ 54.7 9 കോടി രൂപ കേരള പോലീസ് തിരികെ പിടിച്ചു. പരാതികൾ പലപ്പോഴായി വന്നിരിക്കുന്നതും ഈ ഷെയർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടു എന്നുള്ളതാണ്.

കേന്ദ്ര സർക്കാരിന്റെയടക്കം ജാ​ഗ്രത നിർദേശങ്ങൾ മുന്നിൽ നിൽക്കുമ്പോഴാണ് സംസ്ഥാനത്ത് ഡിജിറ്റൽ തട്ടിപ്പുകൾ കൂടി വരുന്നത്. ഡിജിറ്റൽ തട്ടിപ്പിൽ പരാതികൾ വർധിച്ചുവരുന്നത് കണക്കിലെടുത്തുകൊണ്ട് വലിയ തരത്തിലുള്ള മുൻകരുതലുകൾ പാലിക്കണമെന്നും പോലീസ് അറിയിക്കുന്നുണ്ട്.

Related Posts

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി
  • August 15, 2026

കോൺഗ്രസിനെ എല്ലാകാലത്തും പ്രത്യേയശാസ്ത്ര ശൂന്യത വേട്ടയാടിയിട്ടുണ്ട് അത് ഇപ്പോഴും തുടരുന്നു എന്നതിന്റെ തെളിവാണ് ഇന്ന് എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച സംഭവമെന്ന് എ എ റഹീം എം പി. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് കോൺഗ്രസ് പറയുന്നത് എന്നാൽ പുറത്തുവരുന്ന വാർത്തകൾ…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്