അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കാൻ എയർ ഇന്ത്യ

നിർത്തിവച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഓഗസ്റ്റ് 1 മുതൽ സർവീസുകൾ ഭാഗികമായി പുനസ്ഥാപിക്കും. ഒക്ടോബർ ഒന്നോടെ പൂർണ്ണമായും സർവീസുകൾ പുനസ്ഥാപിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. AI 171 അപകടത്തിന് പിന്നാലെ മുൻകരുതൽ പരിശോധനകളുടെ ഭാഗമായും വ്യോമപാതകളിൽ നേരിട്ട് പ്രശ്നങ്ങൾ കാരണവുമായിരുന്നു സർവീസുകൾ നിർത്തി വച്ചിരുന്നത്.

അപകടത്തിൽ ജീവനക്കാരടക്കം 260 പേർക്ക് ജീവൻ നഷ്ടമായി. ബോയിംഗ് 787 ഡ്രീംലൈനർ വിമാനം വിമാനത്താവളത്തിന് സമീപമുള്ള ഒരു ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബോയിംഗ് 787 വിമാനങ്ങളിൽ അധിക മുൻകരുതൽ പരിശോധനകൾ നടത്തുന്നതിനായാണ് താൽക്കാലിക സർവീസ് നിർത്തിവച്ചതെന്ന് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

Related Posts

റെക്കോഡ് വില്പനയിൽ വിഷു ബമ്പർ ഭാഗ്യക്കുറി; 44 ലക്ഷം കടന്നു
  • May 22, 2026

വിഷു ബംബർ ഭാഗ്യക്കുറിയിൽ റെക്കോർഡ് വിൽപന. ടിക്കറ്റ് വിൽപന 44 ലക്ഷം കടന്നു. നാളെ ഉച്ചയ്ക്ക് രണ്ടിനാണ് വിഷു ബംബർ നറുക്കെടുപ്പ്. പന്ത്രണ്ട്‌ കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന. 11,55,210 ടിക്കറ്റുകൾ വിറ്റു.…

Continue reading
‘ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെ’; പിടിയിലായ ബിലാൽ റാക്കറ്റിലെ കണ്ണി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
  • May 22, 2026

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ പിടിയിലായ ബിലാൽ മുഖ്യസൂത്രധാരനെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. നിരവധി യുവതികളെ ബിലാൽ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും, ഒരു ഡീൽ നടത്തിയാൽ അൻപതിനായിരം മുതൽ ഒരുലക്ഷം രൂപവരെ ലഭിച്ചിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് ഡൽഹി ഹൈക്കോടതിയുടെ വിമർശനം; വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാം

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് ഡൽഹി ഹൈക്കോടതിയുടെ വിമർശനം; വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാം

ആരുനേടി കോടി? അറിയാം സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം

ആരുനേടി കോടി? അറിയാം സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ്; പിടിയിലായ ബിലാൽ പ്രധാന ഏജന്റ്, റാക്കറ്റ് പ്രവർത്തിച്ചത് പൂർണ്ണമായും ദുബായ് കേന്ദ്രീകരിച്ച്, പൊലീസ് റിമാൻഡ് റിപ്പോർട്ട്‌

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ്; പിടിയിലായ ബിലാൽ പ്രധാന ഏജന്റ്, റാക്കറ്റ് പ്രവർത്തിച്ചത് പൂർണ്ണമായും ദുബായ് കേന്ദ്രീകരിച്ച്, പൊലീസ് റിമാൻഡ് റിപ്പോർട്ട്‌

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; സമവായ ചർച്ച ഇന്ന് രാത്രി കൊച്ചിയിൽ

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; സമവായ ചർച്ച ഇന്ന് രാത്രി കൊച്ചിയിൽ

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

SDPI നേതാവിനോടൊപ്പമുള്ള എ വിജയരാഘവന്റെ വീഡിയോ; വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ തള്ളിക്കളയുന്നു, CPIM മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്

SDPI നേതാവിനോടൊപ്പമുള്ള എ വിജയരാഘവന്റെ വീഡിയോ; വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ തള്ളിക്കളയുന്നു, CPIM മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്