വി എസിനായി കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ജനക്കൂട്ടം ആലപ്പുഴയില്‍ എത്തും; കാസർഗോഡ് മുതലുള്ള ആളുകൾ എത്തും: മന്ത്രി സജി ചെറിയാന്‍

വിഎസിനെ കാണാന്‍ കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ജനക്കൂട്ടം ആലപ്പുഴയില്‍ എത്തുമെന്ന് മന്ത്രി സജി ചെറിയാന്‍. ആലപ്പുഴയില്‍ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സജി ചെറിയാന്‍ പറഞ്ഞു. വീട്ടിലും ഓഫീസിലും സ്ഥലപരിമിതിയുള്ളതിനാല്‍ പരമാവധിപേര്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ എത്തണമെന്നാണ് നിര്‍ദേശം. വീട്ടിലും പാർട്ടി ഓഫീസിലും സ്ഥലപരിമിതിയുണ്ട്. കാസർഗോഡ് മുതലുള്ള ആളുകൾ എത്തുമെന്നാണ് കണക്കാക്കുന്നത്.

രാവിലെ 9 മണിക്ക് ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിലും തുടര്‍ന്ന് 10 മണിക്ക് ആലപ്പുഴ റീക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം നടത്തും. സംസ്‌കാരം ഔദ്യോഗിക ചടങ്ങുകളോടെ വൈകീട്ട് 3ന് ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടക്കും.

ആലപ്പുഴയിലേക്ക് പുറപ്പെട്ട വിലാപയാത്രയില്‍ വഴിയോരങ്ങളില്‍ വിഎസിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. രാവിലെ 9 മുതൽ ആരംഭിച്ച ദർബാർ ഹാളിലെ പൊതുദർശനം രണ്ടോടെ അവസാനിച്ചു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോ​ഗിക ബഹുമതി നൽകിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്.

അതേസമയം അന്തരിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയില്‍ നാളെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

Related Posts

കള്ളാടി‌ മണ്ണിടിച്ചിൽ: ‘മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി; രക്ഷാപ്രവർത്തനം വേഗത്തിൽ’; ഫയർഫോഴ്സ് മേധാവി
  • July 7, 2026

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കുന്നുവെന്ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ. ഫയർഫോഴ്സ് ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി പേരെ രക്ഷിക്കാൻ കഴിഞ്ഞു. കൂടുതൽ ഉദ്യോഗസ്ഥർ എത്തേണ്ട ആവശ്യമില്ല. എല്ലാം നിയന്ത്രണത്തിൽ ആണെന്നും…

Continue reading
കള്ളാടിയിലെ മണ്ണിടിച്ചിൽ: കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ
  • July 7, 2026

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ നിർമാണ കമ്പനി കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ. തുരങ്കനിർമാണ മേഖലയിൽ മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നിർദേശം നൽകിയെങ്കിലും കരാറുകാർ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കുറ്റപ്പെടുത്തി. കള്ളാടിയിൽ കൂട്ടിയിട്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കള്ളാടി‌ മണ്ണിടിച്ചിൽ: ‘മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി; രക്ഷാപ്രവർത്തനം വേഗത്തിൽ’; ഫയർഫോഴ്സ് മേധാവി

കള്ളാടി‌ മണ്ണിടിച്ചിൽ: ‘മൂന്ന് ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി; രക്ഷാപ്രവർത്തനം വേഗത്തിൽ’; ഫയർഫോഴ്സ് മേധാവി

കള്ളാടിയിലെ മണ്ണിടിച്ചിൽ: കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ

കള്ളാടിയിലെ മണ്ണിടിച്ചിൽ: കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രതിക്കൂട്ടിലാക്കി സർക്കാർ

വിഴിഞ്ഞത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ യുവതികള്‍ ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍

വിഴിഞ്ഞത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ യുവതികള്‍ ആത്മഹത്യ ചെയ്ത സംഭവം: സിന്ധുവിനെതിരെ കൂടുതല്‍ പരാതികള്‍

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

‘വിവേചന’ത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി; വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക ചുറ്റുപാട് കൂടി ഉള്‍പ്പെടുത്തി

‘വിവേചന’ത്തിന് പുതിയ നിര്‍വചനം നല്‍കി എന്‍സിഇആര്‍ടി; വിവേചനത്തിനുള്ള കാരണങ്ങളില്‍ സാമ്പത്തിക ചുറ്റുപാട് കൂടി ഉള്‍പ്പെടുത്തി

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി