വിസ്മയം തീർക്കാൻ ‘മഹാവതാർ നരസിംഹ’ തിയേറ്ററുകളിലേക്ക് എത്തുന്നു; ആഗോള റിലീസ് നാളെ

ഇന്ത്യൻ സംസ്കാരത്തിൽ ഊന്നി നിന്ന് കൊണ്ട് ചരിത്രവും പുരാണവും കോർത്തിണക്കിയ ഇതിഹാസ കഥയുമായി “മഹാവതാർ നരസിംഹ” നാളെ പ്രദർശനത്തിന് എത്തുന്നു. ക്ലീം പ്രൊഡക്ഷൻസിന്റെ ബാനറിൽ ശിൽപ ധവാൻ, കുശാൽ ദേശായി, ചൈതന്യ ദേശായി എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ആനിമേഷൻ ചിത്രം അവതരിപ്പിക്കുന്നത് ഹോംബാലെ ഫിലിംസ് ആണ്.

പൃഥ്വിരാജ് പ്രൊഡക്ഷൻസ് കേരളത്തിലെത്തിക്കുന്ന ചിത്രം, ഇന്ത്യൻ സിനിമയിലെ ഇതുവരെ കാണാത്ത തരത്തിലുള്ള ആനിമേഷൻ മാജിക് ആണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. വർഷങ്ങളുടെ സമർപ്പിത ഗവേഷണത്തോടെ അശ്വിൻ കുമാർ സംവിധാനം ചെയ്ത ചിത്രം, പ്രഹ്ളാദന്റെ അനശ്വരമായ കഥയും പരമ്പരാഗത 2D കലാസൃഷ്ടിയുമായി അത്യാധുനിക 3Dയെ സംയോജിപ്പിക്കുന്ന സിനിമാ സാങ്കേതികതയുടെ അതിനൂതനമായ അവതരണത്തിനുമാണ് തയ്യാറെടുക്കുന്നത്.

പ്രഹ്ളാദന്റെ ദിവ്യമായ ഭക്തി, തൻ്റെ പിതാവായ ഹിരണ്യകശിപുവിൻ്റെ ക്രൂരമായ അഹങ്കാരവും സ്വേച്ഛാധിപത്യവുമായി ഏറ്റുമുട്ടുന്ന ഒരു പുരാതന ലോകത്തേക്ക് ഈ കഥ പ്രേക്ഷകരെ കൊണ്ടുപോകുന്നു. വിശ്വാസം അപകടത്തിലാകുമ്പോൾ, നരസിംഹയുടെ ഉഗ്രവും വിസ്മയകരവുമായ രൂപത്തിൽ ദൈവത്വം അവതാരമെടുക്കുന്നു.

അധർമ്മത്തിന് മേൽ ധർമ്മത്തിൻറെ ശാശ്വതമായ വിജയത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ ആത്മീയ അനുഭവത്തിന്റെ വിസ്മയകാഴ്ചകളുടെ പരകോടിയിൽ എത്തിക്കുന്ന രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഈ മഹത്തായ ദൃശ്യവിസ്മയത്തിന് ആഴവും വൈകാരിക തീവ്രതയും നൽകുന്നത് സാം സി എസിന്റെ സംഗീതമാണ്.

ഇന്ത്യൻ ആനിമേഷന്റെ സിനിമാറ്റിക് നാഴികക്കല്ലാണ് “മഹാവതാർ നരസിംഹ”. വിശ്വാസം, നിർഭയത്വം, നീതിമാന്മാരെ സംരക്ഷിക്കുന്ന ദിവ്യാത്മാവ് എന്നീ പ്രതീകങ്ങളുടെ ആഘോഷമാണ് ഇന്ത്യൻ സിനിമയിൽ ഇത്തരത്തിലുള്ള ആദ്യ ചിത്രങ്ങളിലൊന്നായി എത്തുന്ന ഈ ചരിത്ര ആനിമേഷൻ വിസ്മയത്തിലൂടെ നടത്തുന്നത്.

കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഇന്ത്യൻ പുരാണങ്ങളെ സ്നേഹിക്കുന്നവർക്കും ഒരുപോലെ ആവേശം പകരുന്ന ഈ ചിത്രം, പ്രേക്ഷക മനസ്സുകളെ ഒരേ സമയം ത്രസിപ്പിക്കുകയും ആത്‌മീയമായി ഉയർത്തുകയു ചെയ്യുന്ന മറക്കാനാവാത്ത ഒരു സിനിമാനുഭവമാണ് സമ്മാനിക്കാൻ ഒരുങ്ങുന്നത്. പിആർഒ – വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

Related Posts

ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്
  • June 29, 2026

ഇടുക്കി അണക്കരയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. വണ്ടന്മേട് പൊലീസാണ് മാതാപിതാക്കളുടെ പരാതിയിൽ അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു മാസത്തേയ്ക്ക് അവധിയിൽ പ്രവേശിക്കാനായി അധ്യാപകനോട് പി ടി എ നിർദേശിച്ചു. പകരം താത്കാലിക അധ്യാപകനെ നിയമിക്കും. അധ്യാപകനെ കളിയാക്കിയെന്ന്…

Continue reading
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു
  • June 27, 2026

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴഞ്ഞു തന്നെ. ഉദ്ഘാടനത്തിനുശേഷം ഉണ്ടായ മന്ദഗതി പുതിയ സർക്കാർ വന്നതിനുശേഷം തുടരുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൽഡിഎഫ് സർക്കാർ ഉദ്ഘാടനം ചെയ്ത സർക്കാർ ടൗൺഷിപ്പിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ഉദ്ഘാടനത്തിന് മുമ്പ് ഉണ്ടായിരുന്ന…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്

ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം