‘വിഴിഞ്ഞം നാടിന്റെ സ്വപ്നം; ആഗോള കപ്പൽ ചാലിൽ കേരളത്തിന്റെ പേര് സുവർണ ലിപികളിൽ എഴുതപ്പെട്ടു’, മുഖ്യമന്ത്രി

വിഴിഞ്ഞം നാടിന്റെ സ്വപ്‌നമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ന് മുമ്പ് യുഡിഎഫ് കാലത്ത് ആണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഉണ്ടായത് എൽഡിഎഫ് സർക്കാരിനാണ്. എത്രയോ പതിറ്റാണ്ട് ആ സ്വപ്നം പേറി നടന്നു. ഓരോ വട്ടവും വിഴിഞ്ഞം പ്രാവർത്തികം ആകാനുള്ള നടപടികൾ തുടങ്ങിയപ്പോൾ പ്രയാസങ്ങൾ നേരിട്ടു മുഖ്യമന്ത്രി വിഴിഞ്ഞം രണ്ടാം നിർമാണ ഉദ്ഘാടനത്തിൽ പറഞ്ഞു.

അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി വിഴിഞ്ഞം മാറാൻ പോകുകയാണ്. നമ്മുടെ നാട് കേട്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട ആക്ഷേപം ഇവിടെ പലകാര്യങ്ങളും നടക്കില്ല ഇതൊന്നും കേരളത്തിന് പറ്റിയതല്ല എന്നൊക്കെ പറഞ്ഞ് നമ്മളെ ആക്ഷേപിച്ചവരും പരിഹസിച്ചവരും ഉണ്ടായിരുന്നു എന്നാൽ ഇതിനെല്ലാം നമ്മൾ മറുപടി നൽകിയത് ഇതുപോലുള്ള അനേകം പദ്ധതികൾ യാഥാർഥ്യമാക്കി കൊണ്ടായിരുന്നു. ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ തന്നെ വിഴിഞ്ഞം കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക നട്ടെല്ലായി മാറിക്കഴിഞ്ഞു. നേരത്തെ കൊളംബോയിലേക്കും സിംഗപ്പൂരിലേക്കും മാത്രം പോയിക്കൊണ്ടിരുന്നു ലോകത്തെ ഭീമൻ കപ്പലുകൾ ഇവിടെ എത്തിതുടങ്ങി മുഖ്യമന്ത്രി പറഞ്ഞു.

അദാനി പോർട്ടിൻ്റെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടായി. ആഗോള കപ്പൽ ചാലിൽ കേരളത്തിന്റെ പേര് സുവർണ ലിപികളിൽ എഴുതപ്പെട്ടു. ചരക്ക് നീക്കത്തിന് മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു, ഇന്ത്യയുടെ ലോജിസ്റ്റിക്ക് മേഖലയിൽ കേരളം ഇന്ന് പ്രധാനശക്തിയായി മാറാനാണ് പോകുന്നത് കണ്മുന്നിൽ കാണുന്ന യാഥാർഥ്യമാണ് അതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി
  • October 3, 2026

തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയില്‍ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കണ്ഠരര് രാജീവര് പ്രതിയായതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കിയത്. തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതും കാരണമാണ്. അതേസമയം, മേല്‍ശാന്തിമാരുടെ…

Continue reading
സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍
  • October 3, 2026

തിരുവനന്തപുരം: കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ അജിനെതിരായ കൈക്കൂലി ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പരാതിക്കാരന്‍ സഞ്ജു. 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചു വിറ്റുവെന്ന് സിപിഐഎം നേതാവ് അജിന്‍ പറയുന്ന വിഡിയോ ആണ് സഞ്ജു പുറത്തുവിട്ടത്. കോര്‍പറേഷന് അനുകൂലമായി…

Continue reading

You Missed

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്