മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: എല്ലാ കേസിലും കുറ്റപത്രം നൽകിയില്ല, നിങ്ങൾ കോടതിയോട് തെറ്റ് ചെയ്യുകയാണ് ‘: വിമർശിച്ച് ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. എട്ട് കേസുകളിൽ അന്വേഷണം പൂർത്തിയായെന്ന് അറിയിച്ചിരുന്നെങ്കിലും ഒരെണ്ണത്തിൽ മാത്രമാണ് അന്തിമ കുറ്റപത്രം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥൻ നാളെ നേരിട്ട് ഹാജരാവണമെന്നും കോടതി നിർദേശിച്ചു. അതേസമയം, കേസിൽ തന്നെ പ്രതിയാക്കി കുറ്റപത്രം ഉണ്ടെങ്കിൽ അത് കാണിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

നിങ്ങൾ കോടതിയോട് തെറ്റ് ചെയ്യുകയാണെന്നും സാവകാശം അനുവദിച്ചിട്ടും അന്വേഷണ സംഘം എല്ലാ കേസിലും കുറ്റപത്രം നൽകിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. അങ്ങനെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട്‌ നേരിട്ട് ഹാജരാവാൻ നിർദേശിക്കുകയായിരുന്നു. അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാൻ അന്വേഷണസംഘത്തിന് കോടതി രണ്ടാഴ്ച സാവകാശം നൽകിയിരുന്നു.

2016ലാണ് വി എസ് അച്യുതാനന്ദൻറെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ചെറുകിട സംരഭങ്ങൾ തുടങ്ങാൻ നബാർ‍ഡ് പിന്നാക്ക വികസന കോർപ്പേറേഷൻ വഴി നൽകിയ ഗ്രാൻറ് അമിത പലിശ ഈടാക്കി സർക്കാറിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തെന്നാണ് കണ്ടെത്തൽ.

Related Posts

കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രിൻസിപ്പലിന് സ്ഥലംമാറ്റം
  • November 27, 2026

കൊല്ലം: ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി ഉത്തരവ്. ഡോ. കെ സന്ധ്യാകുമാരിയെയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ജില്ലയിലേക്കാണ് സ്ഥലം മാറ്റം. പ്ലസ് ടു വിദ്യാർത്ഥി നിരഞ്ജനോട്‌ പ്രിൻസിപ്പൽ മോശമായി പെരുമാറിയതായി വിദ്യാർത്ഥികൾ ആരോപണം ഉയർത്തിയിരുന്നു.സ്കൂൾ യാത്രയ്ക്കിടെ…

Continue reading
നിയമസഭാ സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ; സന്ദർശകർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തുമെന്ന് സ്പീക്കർ
  • November 27, 2026

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഈ മാസം 30 മുതൽ ഡിസംബർ 10 വരെ സമ്മേളിക്കും. പ്രധാനമായും നിയമനിർമാണത്തിനാണ് ഇക്കുറി സഭ സമ്മേളിക്കുന്നതെന്ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണ‌ൻ അറിയിച്ചു. 9 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ സുപ്രധാനമായ നിരവധി ബില്ലുകൾ…

Continue reading

You Missed

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു

സോക്കര്‍ ലോകത്തെ ഞെട്ടിച്ച് ഐസ് ലാന്‍ഡ് ഗോള്‍ കീപ്പറുടെ മരണം; 2016 യൂറോയില്‍ മിന്നുംതാരമായിരുന്നു

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഏര്‍ലിങ് ഹാളണ്ട് ബാഴ്‌സയിലേക്കോ?; ക്ലബ് വിടാന്‍ താരം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രിൻസിപ്പലിന് സ്ഥലംമാറ്റം

കൊല്ലം ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രിൻസിപ്പലിന് സ്ഥലംമാറ്റം

അത്യാഡംബര ലൈറ്റുകള്‍, ലക്ഷങ്ങള്‍ ചിലവഴിച്ച് മോഡി പിടിപ്പിച്ച ഡൈനിങ് ഏരിയ, ബെഡ്‌റൂമുകള്‍; കെജരിവാളിന്റെ ഔദ്യോഗിക വസതി തുറന്നുകൊടുത്ത് സര്‍ക്കാര്‍

അത്യാഡംബര ലൈറ്റുകള്‍, ലക്ഷങ്ങള്‍ ചിലവഴിച്ച് മോഡി പിടിപ്പിച്ച ഡൈനിങ് ഏരിയ, ബെഡ്‌റൂമുകള്‍; കെജരിവാളിന്റെ ഔദ്യോഗിക വസതി തുറന്നുകൊടുത്ത് സര്‍ക്കാര്‍

”ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ 500 അടിക്കും”; വൈഭവ് സൂര്യവന്‍ഷിയെ കുറിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍