പലിശ നിരക്കില്‍ മാറ്റമില്ല; റിപ്പോ നിരക്ക് 5.50 ശതമാനമായി തുടരും

റിപ്പോ നിരക്ക് മാറ്റാതെ 5.50 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് പണനയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ട്രംപിന്റെ താരിഫ് ഭീഷണി നിലനില്‍ക്കുന്നുവെങ്കിലും തത്ക്കാലത്തേക്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്ന് യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

ഇന്നലെ രൂപയുടെ മൂല്യത്തില്‍ 16 പൈസയുടെ ഇടിവുണ്ടായെങ്കിലും നിഷ്പക്ഷ നിലപാട് തുടരാമെന്ന് ആറംഗ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങള്‍ പഠിച്ച ശേഷം നിരക്കിളവ് ആലോചിക്കുമെന്ന് സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. 2026 സാമ്പത്തിക വര്‍ഷത്തിലെ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സംബന്ധിച്ച ആര്‍ബിഐയുടെ കണക്കുകൂട്ടല്‍ മുന്‍പ് 3.7 ശതമാനമെന്നായിരുന്നെങ്കില്‍ പിന്നീട് ഇത് 3.1 ശതമാനമായി കുറച്ചിരുന്നു. ആഗോള വ്യാപാരത്തില്‍ പലവിധി വെല്ലുവിളികള്‍ തുടരുന്നതായാണ് പണനയ കമ്മിറ്റിയുടെ വിലയിരുത്തല്‍.

ട്രംപിന്റെ താരിഫ് ഭീഷണിയാണ് പ്രധാന വെല്ലുവിളിയായി നില്‍ക്കുന്നത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനായി. ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സ്ഥിരത കൈവരിച്ചുവെന്നാണ് പണനയ കമ്മിറ്റിയുടെ വിലയിരുത്തല്‍. റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാത്ത പശ്ചാത്തലത്തില്‍ വീട്, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍ ഉയരുമോ എന്ന ആശങ്ക തത്ക്കാലം വേണ്ട.

Related Posts

‘ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണം’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു
  • May 16, 2026

വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തം. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഐ സിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലും എം കെ രാഘവനും രംഗത്തുണ്ട്. ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കും…

Continue reading
‘പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്‍കി; പിണറായി നയിച്ചത് കനത്ത തോല്‍വിക്ക് കാരണമായി’; കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം
  • May 16, 2026

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. എം വി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്‍കി. പിണറായി വിജയന്‍ നയിച്ചതാണ് കനത്ത തോല്‍വിക്ക് കാരണമായതെന്നും വിമര്‍ശനം ഉയര്‍ന്നു. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആകേണ്ടിയിരുന്നില്ലെന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണം’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു

‘ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണം’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു

‘പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്‍കി; പിണറായി നയിച്ചത് കനത്ത തോല്‍വിക്ക് കാരണമായി’; കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

‘പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്‍കി; പിണറായി നയിച്ചത് കനത്ത തോല്‍വിക്ക് കാരണമായി’; കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

അയയാതെ രമേശ് ചെന്നിത്തല; തന്റെ ഒപ്പം നില്‍ക്കുന്നവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം

അയയാതെ രമേശ് ചെന്നിത്തല; തന്റെ ഒപ്പം നില്‍ക്കുന്നവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം

‘കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചു; ഉമ്മന്‍ ചാണ്ടിയെപ്പോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചു’; ചാണ്ടി ഉമ്മന്‍

‘കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചു; ഉമ്മന്‍ ചാണ്ടിയെപ്പോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചു’; ചാണ്ടി ഉമ്മന്‍

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍

വിദേശയാത്രയ്ക്ക് നികുതിയേര്‍പ്പെടുത്തുമോ? വാര്‍ത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദേശയാത്രയ്ക്ക് നികുതിയേര്‍പ്പെടുത്തുമോ? വാര്‍ത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി