തീവില; ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് 529 രൂപ

സർക്കാർ വെളിച്ചെണ്ണയായ കേരക്ക് റെക്കോർഡ് വില കയറ്റം. ഒറ്റദിവസം കൊണ്ട് 110 രൂപ വർധിച്ച് 529 രൂപയാണ് ഒരു ലിറ്റർ കേര വെളിച്ചെണ്ണയുടെ വില. ഒരു മാസത്തിനിടെ നാലാം തവണയാണ് കേര വെളിച്ചെണ്ണയ്ക്ക് വില കൂട്ടിയത്.

പൊതുവിപണിയിലെ വെളിച്ചെണ്ണ വിലക്കയറ്റം പിടിച്ചു നിർത്താൻ സംവിധാനമൊരുക്കുമെന്ന് സർക്കാർ ഉറപ്പ് നില നിൽക്കെയാണ് സർക്കാർ ബ്രാൻഡ് കേര വെളിച്ചെണ്ണയുടെ വില റോക്കറ്റ് പോലെ കുതിച്ചുയർന്നിരിക്കുന്നത്. നാടൻ വെളിച്ചെണ്ണയും ലീറ്ററിന് 420 – 480 രൂപയ്ക്ക് കിട്ടുമ്പോഴാണ് കുത്തനെയുള്ള വില വർധന. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിലയുള്ള വെളിച്ചെണ്ണ കേരയുടേതായി.

കേരക്ക് ഏറ്റവും കൂടുതൽ വിറ്റുവരവ് ഓണക്കാലത്താണ്. 2500 ടണ്ണാണ് ഓരോ ഓണത്തിനും വിറ്റഴിയുന്നത്. എന്നാൽ, വില സാധാരണക്കാരന് താങ്ങാനാകാത്ത നിലയിലെത്തിയതിനാൽ ഇക്കുറി ഉപഭോക്താക്കൾ മറ്റു ബ്രാൻഡുകളിലേക്ക് തിരിയും. പൊതുമേഖലാ സ്ഥാപനം ഉൽപാദിപ്പിക്കുന്ന കേരയുടെ വില കുത്തനെ ഉയർത്തിയതോടെ വിപണിയിൽ മറ്റു ബ്രാന്റുകളും വില ഉയർത്തിയേക്കും.

Related Posts

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്
  • August 12, 2026

ഫേസ്ബുക്കിലൂടെ വെല്ലുവിളി പോസ്റ്റുകളിട്ടത് താന്‍ തന്നെയെന്ന് ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പൊലീസിനോട്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടാന്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള വൈ ഫൈ ആണ് ഉപയോഗിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഭീഷണി പോസ്റ്റ് സമൂഹമാധ്യമങ്ങളിലിടാനായി ഉപയോഗിച്ച അര്‍ജുന്റെ ഐ ഫോണ്‍…

Continue reading
പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ
  • August 12, 2026

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകളില്‍ പരിഹാര നടപടികളുമായി കേരള സര്‍വകലാശാല. സര്‍വകലാശാലയ്ക്ക് കീഴിലെ ലോ കോളജുകളിലും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ മുന്‍കൂട്ടി നല്‍കുന്ന രീതിയിലും മാറ്റമുണ്ടാക്കും. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകള്‍ ട്വന്റിഫോറാണ് പുറത്തുകൊണ്ടുവന്നിരുന്നത്. (Errors in exam evaluation:…

Continue reading

You Missed

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍

ഇറാന്‍ സംഘര്‍ഷം: മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി ഇറാനില്‍