ഒരു വിഭാഗം നേതാക്കൾ രാഹുലിന് സംരക്ഷണം ഒരുക്കുന്നു എന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യം, സസ്‌പെന്‍ഡ് ചെയ്യുക കടുത്ത നടപടിയാണ്; കെ സി വേണുഗോപാൽ

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസിലെ നിയമനടപടികളെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമപരമായി മുന്നോട്ടുപോകുന്നത് പൂർണമായും സ്വാഗതം ചെയ്യുന്നു. രാജ്യത്ത് നിയമം ഉണ്ടല്ലോ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നുമാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.

പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളാണ് രാഹുലിന് സംരക്ഷണം ഒരുക്കുന്നു എന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യങ്ങൾ ആണ്. ഈ സംഭവം ഉണ്ടായപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുലിനെ മാറ്റുകയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായി. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയെന്ന് പറഞ്ഞാല്‍ കടുത്ത നടപടിയാണ്.

നിയമസഭ നടക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. ആരോപണം വന്നൊരാള്‍ക്കെതിരെ എടുക്കാനാകുന്നതിന്റെ പരമാവധി നടപടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തിരിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

സമാനമായ ആരോപണം മറ്റുപാര്‍ട്ടികളില്‍ വന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോയെന്നും കെ സി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. രാഹുലുമായി ബന്ധപ്പെട്ട കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. മറ്റുകാര്യങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് അന്വേഷിക്കട്ടെ. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌തൊരാള്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കരുതെന്നും കെ സി വേണുഗോപാല്‍ വിശദീകരിച്ചു.

Related Posts

‘ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണം’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു
  • May 16, 2026

വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തം. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഐ സിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലും എം കെ രാഘവനും രംഗത്തുണ്ട്. ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കും…

Continue reading
‘പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്‍കി; പിണറായി നയിച്ചത് കനത്ത തോല്‍വിക്ക് കാരണമായി’; കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം
  • May 16, 2026

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. എം വി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്‍കി. പിണറായി വിജയന്‍ നയിച്ചതാണ് കനത്ത തോല്‍വിക്ക് കാരണമായതെന്നും വിമര്‍ശനം ഉയര്‍ന്നു. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആകേണ്ടിയിരുന്നില്ലെന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണം’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു

‘ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണം’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു

‘പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്‍കി; പിണറായി നയിച്ചത് കനത്ത തോല്‍വിക്ക് കാരണമായി’; കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

‘പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നല്‍കി; പിണറായി നയിച്ചത് കനത്ത തോല്‍വിക്ക് കാരണമായി’; കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

അയയാതെ രമേശ് ചെന്നിത്തല; തന്റെ ഒപ്പം നില്‍ക്കുന്നവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം

അയയാതെ രമേശ് ചെന്നിത്തല; തന്റെ ഒപ്പം നില്‍ക്കുന്നവരെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം

‘കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചു; ഉമ്മന്‍ ചാണ്ടിയെപ്പോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചു’; ചാണ്ടി ഉമ്മന്‍

‘കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചു; ഉമ്മന്‍ ചാണ്ടിയെപ്പോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചു’; ചാണ്ടി ഉമ്മന്‍

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍

ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല; അറ്റകുറ്റ പണികള്‍ മാത്രം മതി; നിര്‍ദേശം നല്‍കി വി ഡി സതീശന്‍

വിദേശയാത്രയ്ക്ക് നികുതിയേര്‍പ്പെടുത്തുമോ? വാര്‍ത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദേശയാത്രയ്ക്ക് നികുതിയേര്‍പ്പെടുത്തുമോ? വാര്‍ത്ത തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി