സൗദിയിലെ ജിസാന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം; നേപ്പാള്‍ സ്വദേശി മരിച്ചു


റിയാദ്: സൗദിയിലെ ജിസാന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഉണ്ടായ ഹൂതി ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. നേപ്പാള്‍ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയതായി സഖ്യസേന അറിയിച്ചു.

ഇന്നലെ രാത്രിയാണ് ജിസാനിലെ അരാംകോ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് റിഫൈനറിയില്‍ തീപിടുത്തം ഉണ്ടായതായി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. തീപിടുത്തം പിന്നീട് നിയന്ത്രണവിധേയമാക്കി. എണ്ണ ശുദ്ധീകരണ ശാലയിലെ ചില പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചയാളുടെ കുടുംബത്തിന് ഊര്‍ജ്ജ മന്ത്രാലയം അനുശോചനം അറിയിച്ചു. ആക്രമണം നടന്ന ഉടന്‍ സുരക്ഷാ വിഭാഗവും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി. ഇതിനിടെ തെക്കന്‍ മേഖലയിലേക്ക് ഇന്ന് രാവിലെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമം സഖ്യസേന പരാജയപ്പെടുത്തി.

അതേസമയം, യമനില്‍ ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയതായി സഖ്യസേന അറിയിച്ചു. ഹൂതികളുടെ സൈനിക ശേഷി ലക്ഷ്യമിട്ട് 500-ഓളം ആക്രമണങ്ങള്‍ നടത്തി. സന, ഹൊദൈദ, സഅദ എന്നീ മേഖലകളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഹൂതികള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം നടത്തിയ ഹൂതികളുടെ മിസൈല്‍ ലോഞ്ചറും സഖ്യസേന തകര്‍ത്തു.

Related Posts

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു
  • November 12, 2026

റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വ്യോമ പ്രതിരോധ സേന പരാജയപ്പെടുത്തി. റിയാദ്, മക്ക, കിഴക്കന്‍, തെക്കന്‍ പ്രവിശ്യകളിലേക്ക് തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളുമാണ് ആകാശത്തുവെച്ച് തകര്‍ത്തത്. മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍…

Continue reading
സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു
  • November 7, 2026

റിയാദ്: സൗദി അറേബ്യയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവല്‍ക്കരണം കര്‍ശനമാക്കുന്നു. ഇതിനായുള്ള നടപടികള്‍ ഈ മാസം 18-നകം പൂര്‍ത്തിയാക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ മേഖലയിലെ കായിക രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.…

Continue reading

You Missed

സൗദിയിലെ ജിസാന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം; നേപ്പാള്‍ സ്വദേശി മരിച്ചു

സൗദിയിലെ ജിസാന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം; നേപ്പാള്‍ സ്വദേശി മരിച്ചു

ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍? അടുത്ത ബുധനാഴ്ചയോടെ പുതിയ സര്‍ക്കാരിന് രൂപം നല്‍കാന്‍ കഴിയുമെന്ന് ഗാദി ഐസന്‍കോട്ട്

ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍? അടുത്ത ബുധനാഴ്ചയോടെ പുതിയ സര്‍ക്കാരിന് രൂപം നല്‍കാന്‍ കഴിയുമെന്ന് ഗാദി ഐസന്‍കോട്ട്

അമേരിക്കയില്‍ കൊടുങ്കാറ്റ്, പലയിടത്തും വെള്ളപ്പൊക്കം, 400ലധികം വിമാനങ്ങള്‍ റദ്ദാക്കി

അമേരിക്കയില്‍ കൊടുങ്കാറ്റ്, പലയിടത്തും വെള്ളപ്പൊക്കം, 400ലധികം വിമാനങ്ങള്‍ റദ്ദാക്കി

കണ്ണൂരിലെ വിവാദ പ്രസംഗം; മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ സിപിഐഎം

കണ്ണൂരിലെ വിവാദ പ്രസംഗം; മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ സിപിഐഎം

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

കൊലവിളി പ്രസംഗം: ടി ഐ മധുസൂദനനെതിരെ കേസെടുക്കാന്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം

അടിച്ചോ കോടി? അറിയാം ഇന്നത്തെ ലോട്ടറിഫലം