‘ഉള്ളിന്റുള്ളില്‍ ഒരു ആന്തല്‍’, വയനാട് ദുരന്തത്തില്‍ കുറിപ്പുമായി ഗായിക അഭിരാമി സുരേഷ്

വയനാടിനായി മനസ്സുരുകി പ്രാര്‍ഥിക്കാം എന്നും പറയുകയാണ് അഭിരാമി സുരേഷും.

രാജ്യത്തെ നടുക്കിയിരിക്കുകയാണ് മുണ്ടക്കൈ ദുരന്തം. പ്രകൃതിയോടെ കനിവിനായി പ്രാര്‍ഥിക്കുക എന്ന് പറയുകയാണ് ഗായികയും നടിയുമായ അഭിരാമി സുരേഷ്.  കുടുംബങ്ങള്‍ കുഞ്ഞുങ്ങളടക്കം മണ്ണോടലിഞ്ഞ് എന്നൊക്കെ പറയുന്നതും വലിയ വേദനാജനകമാണ്. ഒന്നുമറിയാതെ എല്ലാം ഒരു രാത്രി കൊണ്ട് നഷ്‍ടപ്പെടുന്നത് ചിന്തിക്കാനേ കഴിയുന്നില്ലെന്നും കുറിപ്പില്‍ പറയുകയാണ് അഭിരാമി സുരേഷ്.

ഒന്നുമറിയാതെ എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ഒന്നും ചിന്തിക്കാനേ കഴിയുന്നില്ല. കുഞ്ഞുങ്ങളും കുടുംബവും വീടുമെല്ലാം മണ്ണോടലിഞ്ഞുവെന്നൊക്കെ പറയുന്നതും വേദനജനകമാമ്. രക്ഷാപ്രവർത്തനങ്ങളിലും, സഹായങ്ങളിലും ഒത്തു ചേരാൻ കഴിഞ്ഞില്ലെങ്കിലും, ദയവായി എല്ലാരും വയനാട്ടിലെ ആ പാവങ്ങൾക്കായി മനസ്സുരുകി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുന്നു. ദൈവ വിശ്വാസം വേണമെന്നില്ല. മതം ഒന്നാവണമെന്നില്ല, മനസ്സുണ്ടെങ്കിൽ ദയവായി പ്രകൃതിയുടെ കനിവിനായി പ്രാർത്ഥിക്കുക. ഉള്ളിന്റെ ഉള്ളിൽ ഒരു ആന്തൽ വരുന്നു. കൂടുതൽ വലിച്ചു നീട്ടുന്നില്ല ഞാൻ. രക്ഷാപ്രവർത്തകർക്കും അവരുടെ പൂർണാരോഗ്യത്തിനുംകൂടെ പ്രാർത്ഥിക്കാം. നമുക്കൊരുമിച്ചു അവർക്കായി പ്രാർത്ഥിക്കാം. വയനാടിനായി നമുക്ക് പ്രാർത്ഥിക്കാം. പ്രാർത്ഥിക്കണമെന്നുമാണ് അഭിരാമി സുരേഷ് എഴുതിയിരിക്കുന്നത്.

വയനാട് കല്‍പ്പറ്റയില്‍ മേപ്പാടി മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.  174 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. ഉറ്റവരെ തേടി അലയുന്ന കുടുംബാംഗങ്ങളുടെ ദാരുണമായ കാഴ്‍ചയുമാണ് വയനാട്ടില്‍ കാണാനാകുന്നത്.

ചൂരല്‍മലയില്‍ താലൂക്കുതല ഐആര്‍സ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട് . ഡെപ്യൂട്ടി കളക്ടര്‍- 8547616025, തഹസില്‍ദാര്‍ വൈത്തിരി  8547616601 എന്നിങ്ങനെയാണ് നമ്പര്‍ നല്‍കിയിരിക്കുന്നത്. വയനാട് കല്‍പ്പറ്റ ജോയിന്റ് ബിഡിഒ ഓഫീസ് നമ്പര്‍ 9961289892. ദുഷ്‍കരമാണ് രക്ഷാപ്രവര്‍ത്തനം എന്നും റിപ്പോര്‍ട്ടുണ്ട്. ഒറ്റപ്പെട്ട മേഖലയില്‍ നിന്ന് ആളുകളെ വേഗത്തില്‍ പുറത്തെത്തിക്കാനാണ് ശ്രമം. മുമ്പ് വയനാട് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിന് അടുത്താണ് മുണ്ടക്കൈ.

  • Related Posts

    ഇന്ന് 54-ാമത് യുഎഇ ദേശീയ ദിനം; വിപുലമായ ആഘോഷ പരിപാടികള്‍
    • December 2, 2025

    ഇന്ന് 54-ാമത് യുഎഇ ദേശീയ ദിനം. രാജ്യമാകെ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈദ് അല്‍ ഇത്തിഹാദ് എന്ന പേരിലാണ് ആഘോഷങ്ങള്‍. 54 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിസംബര്‍ 02ന് അന്ന് നാട്ടുരാജ്യങ്ങളായ കിടന്നിരുന്ന വിവിധ പ്രദേശങ്ങള്‍ ഒരുമിച്ച് ഒരൊറ്റമനസോടെ മുന്നോട്ട് നടക്കാന്‍…

    Continue reading
    മക്കയിലെ വിശുദ്ധ കഅബയിൽ പുതിയ കിസ്‍വ അണിയിച്ചു;
    • June 26, 2025

    മക്കയിലെ വിശുദ്ധ കഅബയിൽ പുതിയ കിസ്‍വ അണിയിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് പുതിയ കിസ്‌വ അണിയിച്ചത്. ഏകദേശം 11 മാസം എടുത്താണ് പുതിയ കിസ്‌വ നിർമിച്ചത്. 24 കാരറ്റ് സ്വര്‍ണ്ണ പൂശിയ വെള്ളി നൂലുകളില്‍ 68 ഖുറാന്‍ വാക്യങ്ങള്‍ എംബ്രോയിഡറി ആയി കിസ്‌വയിൽ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം