ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണം വിലക്കി ബംഗ്ലാദേശ് സർക്കാർ

ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണം വിലക്കി ബംഗ്ലാദേശ് സർക്കാർ. ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് രാഷ്ട്രീയ കാരണങ്ങളാൽ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് നടപടി. അതേസമയം ലോകകപ്പിലെ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ബിസിസിഐ തള്ളി.

ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും പ്രതിഷേധങ്ങൾക്ക് വഴങ്ങി, ബിസിസിഐ മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കാൻ ഇല്ലെന്ന കടുത്ത നിലപാടിലേക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് എത്തിയത്. താരങ്ങളുടെയും പരിശീലകരുടെയും ആരാധകരുടെയും സുരക്ഷയിൽ ആശങ്കയുണ്ടെന്നും മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഐസിസിയോട് ആവശ്യപ്പെട്ടു. എന്നാൽ ബിസിബി ആവശ്യത്തോട് ജയ് ഷാ അധ്യക്ഷനായ ഐസിസിക്ക് അനുകൂല നിലപാട് അല്ലെന്നാണ് റിപ്പോർട്ടുകൾ.

ലോകകപ്പിന് ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. ഈ ഘട്ടത്തിൽ ഷെഡ്യൂൾ തിരുത്തുക എളുപ്പമല്ല. ഇംഗ്ലണ്ടും ഇറ്റലിയുമെല്ലാം ഉൾപ്പെടുന്ന സി ഗ്രൂപ്പിലാണ് ബംഗ്ലാദേശ്. മത്സര ക്രമം തിരുത്തിയാൽ അവരെയും ബാധിക്കും. അവസാന നിമിഷത്തിൽ യാത്ര ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നത് കാര്യങ്ങൾ സങ്കീർണമാക്കുമെന്നും ഐസിസി വ്യക്തമാക്കുന്നു. ഇരു ബോർഡുകളെയും വിളിച്ചുവരുത്തി രണ്ട് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കാനാണ് ഐസിസിയുടെ ശ്രമം. ആവശ്യമെങ്കിൽ സർക്കാരുകളെയും ഇടപെടുത്തും. അതേസമയം വേദി മാറ്റാനാവില്ലെന്ന നിലപാടിലാണ് ബിസിസിഐ. പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും ബംഗ്ലാദേശ് ടീമിന് കനത്ത സുരക്ഷ ഒരുക്കുമെന്നും ബിസിസിഐ ഐസിസിയെ അറിയിക്കും.

Related Posts

ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തി ചരിത്രം എഴുതിയ ഇന്ത്യൻ വനിതകൾ
  • July 25, 2025

FIDE വനിതാ ചെസ്സ് ലോകകപ്പിൽ ചരിത്രമെഴുതിയിരിക്കുകയാണ് രണ്ട് ഇന്ത്യൻ വനിതകൾ. ജൂലൈ 26, 27 തീയതികളിലായി നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടാൻ തയ്യാറെടുക്കുകയാണ് കൊനേരു ഹംപിയും, ദിവ്യ ദേശ്മുഖും. ചെസ്സ് ലോകകപ്പ് സെമിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഹംപി. എന്നാൽ, ചൈനയുടെ…

Continue reading
എക്കാലത്തെയും മികച്ച ഇന്ത്യൻ ഇലവനെ തെരഞ്ഞെടുത്ത് ദിനേശ് കാര്‍ത്തിക്
  • August 15, 2024

വിരേന്ദര്‍ സെവാഗിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയുമാണ് കാര്‍ത്തിക് തന്‍റെ ടീമിന്‍റെ ഓപ്പണര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ചെന്നൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ദിനേശ് കാര്‍ത്തിക്. അഞ്ച് ബാറ്റര്‍മാരും രണ്ട് ഓള്‍ റൗണ്ടര്‍മാരും രണ്ട് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരും അടങ്ങുന്ന…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി