‘എന്തൊരു സിനിമയാണിത്’ : ആദ്യ റിവ്യൂ എത്തി, തങ്കലാന്‍ റിലീസ് ഡേറ്റ് പുതിയ അപ്ഡേറ്റ്

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. വിക്രമിന്‍റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് തങ്കലന്‍.

വിക്രം നായകനായി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തമിഴ് സിനിമ ലോകം ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ചിത്രമാണ് തങ്കലാന്‍. ഇപ്പോഴിതാ നിരവധി തവണ മാറ്റിവച്ച ചിത്രത്തിന്‍റെ റിലീസ് തീയതി സ്ഥിരീകരിച്ചിരിക്കുകയാണ്.

2024 ആഗസ്റ്റ് 15 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് ജി ധനഞ്ജയൻ ഗലാറ്റയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ചിത്രത്തിന്‍റെ റിലീസിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് ഈ വാർത്ത വലിയ ആശ്വാസവും ആവേശവും നൽകിയിട്ടുണ്ട്.

കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡ്‌സിന്‍റെ (കെജിഎഫ്) ചരിത്ര പശ്ചാത്തലത്തിലാണ് തങ്കലാന്‍ അവതരിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം പൂർത്തിയാക്കിയ ചിത്രം 2024 ജനുവരിയിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും രണ്ട് തവണ മാറ്റിവച്ചു.  പുതിയ റിലീസ് തീയതി ഓഗസ്റ്റ് 15 ന് നിശ്ചയിച്ചിരിക്കുന്നതിനാൽ, പ്രതീക്ഷകൾ മുമ്പത്തേക്കാൾ കൂടുതലാണ്.

സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാറും തിങ്കളാഴ്ച തങ്കലാനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പങ്കിട്ടു. അദ്ദേഹം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് തങ്കലാന്‍റെ അപ്ഡേറ്റ് പങ്കിട്ടത്. ‘തങ്കലാന്‍ പാശ്ചത്താല സംഗീതം പൂര്‍ത്തിയായി, എന്‍റെ മികച്ചത് തന്നെ നല്‍കി.എന്തൊരു സിനിമയാണിത്. കാത്തിരിക്കുന്നു. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന ഒരു ട്രെയിലര്‍ ഉടന്‍ തന്നെ പുറത്തിറങ്ങും. ഇന്ത്യന്‍ സിനിമ തങ്കലാന്‍ വേണ്ടി റെഡിയാകുക’ എന്നാണ്  ജിവി പ്രകാശ് കുമാര്‍ എഴുതിയിരിക്കുന്നത്. ഈ അപ്‌ഡേറ്റ് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ കൂടുതൽ ആവേശം വർധിപ്പിച്ചിച്ചിട്ടുണ്ട്.

അല്ലു അർജുന്‍റെ പുഷ്പ: ദി റൂൾ ഡിസംബറിലേക്ക് മാറ്റിവച്ചതിന് പിന്നാലെയാണ് ആഗസ്റ്റ് 15 റിലീസ് തീയതിയായ തങ്കലാന്‍ ഉറപ്പിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ ഊഹിക്കുന്നത്. ചിത്രത്തിലെ നായകനായ വിക്രം ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്കലാന്‍റെ ട്രെയിലർ ജൂലൈയിൽ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. വിക്രമിന്‍റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് തങ്കലാന്‍. മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.  ‘തങ്കലാൻ’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. 

Related Posts

സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
  • December 2, 2024

നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റ് കളി പ്രമേയമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ സംവിധായകൻ സക്കറിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് കമ്മ്യൂണിസ്റ്റ്…

Continue reading
വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്
  • December 2, 2024

നയതന്ത്ര നീക്കത്തിലൂടെ കിഴക്കന്‍ ലഡാക്കിലെ എല്‍എസിയിലെ (യഥാര്‍ത്ഥ നിയന്ത്രണ രേഖ) തര്‍ക്കം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം ചൈനയില്‍ ആദ്യ ഇന്ത്യന്‍ സിനിമ റിലീസ് ആയി. തമിഴ് ചിത്രം മഹാരാജയാണ് ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്ട് ദിവസം കൊണ്ട്…

Continue reading

You Missed

സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്

വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്

‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ നായകനാകുന്നു, ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച”

‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ നായകനാകുന്നു, ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച”

ബോഗയ്ന്‍വില്ല ഡിസംബര്‍ 13 മുതല്‍ ഒടിടിയില്‍

ബോഗയ്ന്‍വില്ല ഡിസംബര്‍ 13 മുതല്‍ ഒടിടിയില്‍

ട്വല്‍ത്ത് ഫെയില്‍ നടന്‍ അഭിനയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

ട്വല്‍ത്ത് ഫെയില്‍ നടന്‍ അഭിനയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

കരുവന്നൂർ കള്ളപ്പണ ഇടപാട്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

കരുവന്നൂർ കള്ളപ്പണ ഇടപാട്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം