‘കൽക്കി 2898 എഡി’ കണ്ട് ത്രില്ലടിച്ച് അല്ലു അര്‍ജുന്‍: ‘ഗ്ലോബല്‍ സംഭവം’ എന്ന് പുഷ്പ താരം

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ  വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കൽക്കി 2898 എഡി ഇന്ത്യന്‍ സിനിമയിലെ വന്‍ വിജയങ്ങളില്‍ ഒന്നായി മാറുകയാണ്. കൂടാതെ സിനിമാ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. കൽക്കി 2898 എഡി കണ്ടതിന് ശേഷം അല്ലു അർജുൻ ചിത്രത്തെ വാനോളം പുകഴ്ത്തുകയാണ് ഇപ്പോള്‍. 

അല്ലു അര്‍ജുന്‍ തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് കല്‍ക്കി സംബന്ധിച്ച് ഒരു നീളമേറിയ കുറിപ്പ് പങ്കിട്ടത്.  കൂ’മികച്ച ദൃശ്യാനുഭവം’ നൽകിയതിന് കൽക്കി 2898 എഡി ടീമിനെ അല്ലു അഭിനന്ദിക്കുന്നുണ്ട്. “#Kalki2898AD ടീമിന് അഭിനന്ദനങ്ങൾ. മികച്ച ദൃശ്യാനുഭവം. ഇതിഹാസത്തില്‍ ശക്തമായ സാന്നിധ്യമായ  പ്രിയ സുഹൃത്ത് പ്രഭാസിനോട് ബഹുമാനം തോന്നുന്നു. ആ സൂപ്പർ ഹീറോയിക്ക് സാന്നിധ്യം രസകരമായിരുന്നു.” അല്ലു പറഞ്ഞു.

“അമിതാഭ് ബച്ചൻ ജി, നിങ്ങൾ ശരിക്കും പ്രചോദനമാണ്.വാക്കുകളില്ല, ഞങ്ങളുടെ കമൽ ഹാസൻ സാറിന് അഭിനന്ദനങ്ങൾ, പ്രിയ ദീപിക പദുക്കോൺ, നിങ്ങൾ അനായാസമായി ആ റോള്‍ അവതരിപ്പിച്ചു” അല്ലു മറ്റ് ക്രൂ അംഗങ്ങളെയും അഭിനന്ദിച്ചു.

പിന്നീട്, ഛായാഗ്രഹണം, കല, വസ്ത്രങ്ങൾ, എഡിറ്റിംഗ് വിഭാഗം, മേക്കപ്പ് ആർട്ടിസ്റ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ സാങ്കേതിക ടീമിനെയും അല്ലു അഭിനന്ദിച്ചു. റേസ് ഗുർറാം താരം തുടർന്നു, “വൈജയന്തി മൂവീസിനും അശ്വിനി ദത്ത് ഗാരുവിനും സ്വപ്‌ന ദത്തിനും പ്രിയങ്ക ദത്തിനും എല്ലാ അഭിനന്ദനങ്ങളും ഇന്ത്യൻ സിനിമയുടെ ബാർ ഉയർത്തിയതിന് ഈ റിസ്ക് എടുത്തതിന്. ക്യാപ്റ്റൻ നാഗ് അശ്വിൻ ഓരോ സിനിമാ പ്രേമികളെയും വിസ്മയിപ്പിച്ച് നമ്മുടെ തലമുറയിലെ പുതുവഴി വെട്ടിയ സംവിധായകനായിരിക്കുന്നു” അല്ലു പറഞ്ഞു.

“ആഗോള ചലച്ചിത്ര കാഴ്ചകളുടെ നിലവാരവുമായി പൊരുത്തപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള നമ്മുടെ സാംസ്കാരിക സംവേദനക്ഷമതയുള്ള ഒരു സിനിമ”  എന്നാണ് കുറിപ്പിന്‍റെ അവസാനം അല്ലു അര്‍ജുന്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. 

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ  വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മികച്ച ദൃശ്യവിരുന്നും സൗണ്ട് ട്രാക്കും കിടിലൻ ആക്ഷൻ രംഗങ്ങളും ഹൈലൈറ്റ് ചെയ്ത് ഒരുക്കിയ ചിത്രം 2024 ജൂൺ 27-നാണ് തിയേറ്റർ റിലീസ് ചെയ്തത്.

പ്രഭാസിന്‍റെ ശക്തമായ തിരിച്ചുവരവാണ് ചിത്രം. ഹോളിവുഡ് സ്റ്റെലില്‍ ഉള്ള  പ്രഭാസിന്‍റെ  ആക്ഷന്‍ റൊമാന്റിക് രംഗങ്ങളാല്‍ സമ്പന്നമാണ്  ചിത്രം. ഒപ്പം തന്നെ ക്ലൈമാക്സിനോട് അനുബന്ധിച്ച് ശരിക്കും ചിത്രത്തിലെ ഹീറോയായി പ്രഭാസ് പരിണമിക്കുന്നു. അതിനാല്‍ തന്നെ ചിത്രത്തിലെ രസകരമായ മൂഹൂര്‍ത്തങ്ങള്‍ എല്ലാം കൊണ്ടുപോകുന്നത് പ്രഭാസാണ്. പ്രഭാസിന്‍റെ ശക്തമായ തിരിച്ചുവരാവാണ് കല്‍ക്കിയുടെ വിജയം സൂചിപ്പിക്കുന്നത്.

Related Posts

കത്തിനില്‍ക്കുന്ന സമയത്ത് കൃഷി ചെയ്യാന്‍ പോയ നടന്‍; ഒടുവില്‍ കോടികള്‍ കടം, തിരിച്ചുവരവ്
  • September 30, 2024

ഹിന്ദി സീരിയൽ താരം രാജേഷ് കുമാർ കൃഷിയിലേക്കിറങ്ങിയതിന്‍റെ കഥ വെളിപ്പെടുത്തി. തന്‍റെ കാർഷിക സ്റ്റാർട്ട് അപ് ആശയം പരാജയപ്പെട്ടതിനെക്കുറിച്ചും മകന്‍റെ സ്‌കൂളിന് പുറത്ത് പച്ചക്കറി വിൽക്കേണ്ടി വന്നതിനെക്കുറിച്ചും അദ്ദേഹം വികാരാധീനനായി. മുംബൈ: ഹിന്ദി സീരിയലുകളില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് രാജേഷ്…

Continue reading
മൂന്ന് കൊല്ലത്തിനിടെ പൊലീസ് വേഷത്തില്‍ ആസിഫ് അലിക്ക് മൂന്നാം ഹിറ്റ് കിട്ടുമോ?
  • September 30, 2024

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്ര’ത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിഗൂഢതകൾ നിറഞ്ഞ പോസ്റ്റർ പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്നു. ആസിഫ് അലിയുടെ മൂന്ന് വര്‍ഷത്തിനിടെയുള്ള മൂന്നാമത്തെ പോലീസ് വേഷമാണ് ചിത്രത്തിൽ. കൊച്ചി: ആസിഫ് അലിയെ…

Continue reading

You Missed

വനിത ടി ട്വന്റി ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍പോരാട്ടം

വനിത ടി ട്വന്റി ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍പോരാട്ടം

ബിജെപിയെ മലർത്തിയടിച്ച് ജുലാനയില്‍ വിനേഷ് ഫോഗട്ടിന് സ്വർണ്ണം

ബിജെപിയെ മലർത്തിയടിച്ച് ജുലാനയില്‍ വിനേഷ് ഫോഗട്ടിന് സ്വർണ്ണം

ഗവർണറെ തള്ളി സർക്കാർ; ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ല, മുഖ്യമന്ത്രിയുടെ കത്ത്

ഗവർണറെ തള്ളി സർക്കാർ; ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ല, മുഖ്യമന്ത്രിയുടെ കത്ത്

മനോജ് ഏബ്രഹാമിനു പകരം പി.വിജയൻ ഇന്റലിജൻസ് മേധാവി; സർക്കാർ ഉത്തരവിറങ്ങി

മനോജ് ഏബ്രഹാമിനു പകരം പി.വിജയൻ ഇന്റലിജൻസ് മേധാവി; സർക്കാർ ഉത്തരവിറങ്ങി

‘ഒരുമയോടെ ഒരോണം’; വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലും വിമൻസ് ഫോറവും ചേർന്ന് പരിപാടി സംഘടിപ്പിച്ചു

‘ഒരുമയോടെ ഒരോണം’; വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലും വിമൻസ് ഫോറവും ചേർന്ന് പരിപാടി സംഘടിപ്പിച്ചു

ചെങ്കൊടി പാറിക്കാൻ തരിഗാമി; കശ്മീരിലെ കുൽഗാമിൽ സിപിഐഎം മുന്നിൽ

ചെങ്കൊടി പാറിക്കാൻ തരിഗാമി; കശ്മീരിലെ കുൽഗാമിൽ സിപിഐഎം മുന്നിൽ