ഉണ്ണി മുകുന്ദനെതിരെ അഭിലാഷ് പിള്ള, മുട്ടനാടുകള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ ചോര കുടിക്കുന്ന ചിലരുണ്ട്!

നടൻ ഉണ്ണി മുകുന്ദനെതിരെ ആരോപണവുമായി സംവിധായകനും തിരക്കഥാകൃത്തുമായ അഭിലാഷ് പിള്ള. തങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണത്തിൽ ഉണ്ണിമുകുന്ദന് പങ്കുണ്ട്. ഉണ്ണിമുകുന്ദൻ രക്ഷകനെന്ന് മുരളി കുന്നുമ്പുറം പറയുന്നു. ഉണ്ണിമുകുന്ദൻ മുരളി കുന്നുമ്പുറത്തിന് ഡേറ്റ് കൊടുത്തു. നഷ്ടം സംഭവിച്ച മറ്റ് നിർമാതാക്കൾക്ക് എന്തുകൊണ്ട് ഡേറ്റ് നൽകുന്നില്ലെന്നും അഭിലാഷ് പിള്ള ചോദിച്ചു. ‘മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്ന ചിലരുണ്ട്’. നിലവിൽ തങ്ങൾക്കെതിരെ നടക്കുന്ന പി ആർ വർക്കിന്‌ പിന്നിൽ ഉണ്ണിമുകുന്ദന് ഒരു പങ്കുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് നടന്ന പത്ര സമ്മേളനത്തിനിടെയായിരുന്നു അഭിലാഷ് പിള്ളയുടെ പ്രതികരണം. സുമതി വളവിന്‍റെ ബജറ്റ് 14 കോടി രൂപ ആകുമെന്ന് അറിയിച്ചിരുന്നു. മുരളിക്കൊപ്പം സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞതാണ്. സിനിമ ഇറങ്ങാൻ പ്രതിസന്ധി വന്നപ്പോൾ ഗോകുലത്തെ സിനിമയുടെ ഭാഗമാക്കിയത് ഞാനാണ്. എൻ്റെ കയിൽ നിന്ന് മൂന്ന് ലക്ഷം രൂപ മുരളി വാങ്ങിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന പ്രൊഡ്യൂസർ രണ്ടാഴ്ച മുമ്പ് വെള്ളത്തിൻ്റെ തമിഴ് റീമേക്കിന് അഡ്വാൻസ് കൊടുത്തുവെന്നും അഭിലാഷ് പറഞ്ഞു.

മുരളി കുന്നുംപുറത്തിന്റെ വീഡിയോ വന്ന ശേഷം താൻ അദ്ദേഹത്തെ വിളിച്ചുവെന്നും അബദ്ധം പറ്റിയത് ആണെന്ന് മറുപടി കിട്ടിയതെന്നും അഭിലാഷ് ചൂണ്ടിക്കാട്ടി. സുമതി വളവ് സിനിമയുടെ പകുതി ബജറ്റ് (6 കോടി) നൽകാൻ ഒരു കമ്പനി തയ്യാറായി. അവർ ഷൂട്ടിനു മുൻപ് 1 കോടി രൂപയും നൽകി. ചെന്നെയിൽ ഉള്ള ഒരു പ്രൊഡക്ഷൻ കമ്പനി കൂടെ സുമതി വളവിൻ്റെ ഭാഗമാണ്. അവർക്ക് മുരളി തന്നെ കൊടുത്ത ബജറ്റ് എസ്റ്റിമേഷൻ 14 കോടിയാണെന്നും അഭിലാഷ് പിള്ള പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായത് കൊണ്ടാകാം രണ്ട് ദിവസമായി ഞാന്‍ കേള്‍ക്കുന്ന തെറിക്ക് കണക്കില്ലെന്നും അഭിലാഷ് പിള്ള പറഞ്ഞു.

Related Posts

തുലാവര്‍ഷപ്പെയ്ത്ത്; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
  • October 16, 2026

തിരുവനന്തപുരം: തുലാവര്‍ഷം തുടങ്ങിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിലും ശക്തമായ കാറ്റിലും ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. (kerala rains yellow alert in all districts) രാവിലെ ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്…

Continue reading
മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ
  • October 16, 2026

കൊച്ചി: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ എക്‌സൈസ്.സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. നെടുമ്പാശ്ശേരിയിലെ ബാറില്‍ മാത്രം മദ്യം കഴിക്കാന്‍ ചെലവിട്ടത് 4,396 രൂപയാണ്. സുഹൈലിന്റെ…

Continue reading

You Missed

ശ്രദ്ധിച്ച് കഴിച്ചാല്‍ ഒത്തിരിപ്പേര്‍ക്ക് ഒരുപാട് നാള്‍ കഴിക്കാം; ഇന്ന് ലോക ഭക്ഷ്യദിനം

ശ്രദ്ധിച്ച് കഴിച്ചാല്‍ ഒത്തിരിപ്പേര്‍ക്ക് ഒരുപാട് നാള്‍ കഴിക്കാം; ഇന്ന് ലോക ഭക്ഷ്യദിനം

തുലാവര്‍ഷപ്പെയ്ത്ത്; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തുലാവര്‍ഷപ്പെയ്ത്ത്; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ

മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ

ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്

ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്